Thursday, 8 March 2012

ദാരിദ്ര്യം

ഞാനൊരു മനുഷ്യനല്ല എന്നതോര്‍ത്തു ഞാന്‍ ഇന്ന് അതിയായി സന്തോഷിക്കുന്നു .കാരണം ജീവിതം അത്ര മേല്‍ തീക്ഷ്ണമാണ് എന്നാ തിരിച്ചറിവിലേക്ക് ഞാന്‍ എത്തിയിരിക്കുന്നു .
ഞാനൊരു നിഴലാണ് എങ്കിലും കാണുന്ന ദുഷ്കരമായ കാഴ്ച്ചകളെ നിങ്ങളിലേക്ക് എത്തിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ് ....
അത്തരത്തിലൊരു വേദനാജനകമായ ദ്രിശ്യത്തിലേക്ക്.............................
                     
 പൊട്ടിയ പളുങ്ക് പാത്രം -
ഒട്ടിച്ചു ചെര്‍ക്കുന്നോരച്ച്ചന്‍ ,
കത്തിമുനയിലെ രക്തം -
അതിലേയ്ക്ക് ഇറ്റിച്ചു വീഴ്ത്തുന്നോരമ്മ ,
ഒരു കഷ്ണം വിരല്‍ കണ്ടിച്ഛതിലേക്കിടുന്ന മകള്‍ ,
പാകത്തിനുപ്പു കിട്ടാന്‍ തന്റെ 
വിയര്‍പ്പതിലേക്ക് ഒഴിക്കുന്ന അനുജന്‍ ......
തിളയ്കുന്ന ചോരയില്‍ ,
പിടയ്കുന്ന വിരല്‍ കണ്ടു നാവു നുണയുന്ന നാല് പേര്‍ .
ഇതിന്‍ പേര് ദാരിദ്ര്യമോ ;-
മനുഷ്യത്ത്വമില്ലായ്മയോ.......?????   

Thursday, 1 March 2012

നിനക്കായ്‌ .....

ഒരു നിഴലായി മാറിയെന്നു കരുതി സ്നേഹിച്ചവരെ ഉപേക്ഷിക്കാനോ വെറുക്കാനോ കഴിയില്ലല്ലോ ......
ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ട ,എന്നെ ഒത്തിരി സ്നേഹിച്ച ഒരാള്‍ക്ക് വേണ്ടി .......
                  നിനക്കായ്‌ .....
മുറിവേറ്റു പിടയുമൊരു പാവം കപോതമാ
ടിയന്നോരശ്വാസമേകൂ നീ .....

പുണ്യ ഗംഗയായ്‌ ഒഴുകുന്നു നീ ഉള്ളില്‍ 
പൂജ പുഷ്പമായ് വിളങ്ങുന്നു നീ മുന്നില്‍ 
പുഞ്ചിരി കൊണ്ട് നീ പൂന്തോപ്പു തീര്‍ക്കുന്നു 
കണ്ണീരില്‍ നിന്ന് നീ മുത്തുകള്‍ വാരുന്നു
കരുണയാനോമന പുത്രനെന്നോതുന്നു 
ഉയരങ്ങള്‍ ആകേണം സ്വപ്നമെന്നരുളുന്നു
മിഴി നീര് തോരാതെ നീ ഇന്ന് പിരിയുന്നു .....
ശിഷ്യ ആണെങ്കിലും ഞാന്‍ ,
നിനക്കെന്നുമൊരു കൊച്ചു പൂവായിരുന്നല്ലോ .....

വായനാ ജാലകം മെല്ലെ തുറന്നു നീ എന്നെ നടത്തിയല്ലോ ,
സാഹിത്യ സംഗീത സങ്കല്പ ലോകത്തിലെക്കെന്നെ നീ -
കൈ പിടിച്ച്ചുയര്‍ത്തിയല്ലോ......
ഇച്ഛാശക്തിയാനുത്തമ വിജയത്തിന്‍ പാതയെന്നോതിയല്ലോ ,
ഇച്ച്ചൈകൊത്തുയരുവാന്‍ നിശ്ചയം പനിയെനമെന്നരുളിയല്ലോ ....

വിദ്യാ പീടത്തില്‍ നീ പകര്‍ന്ന വെളിച്ചവും 
ശിഷ്യ ഹൃദയങ്ങളില്‍ നീ പകര്‍ന്ന ജ്ഞാനവും,
ഒരു കൊച്ചു പുല്‍നാമ്പ് കാറ്റില്‍ കിലുങ്ങും പോല്‍ -
നിന്‍ സ്മേരവും .....

കണ്ട നാള്‍ നീഎനിക്കു അന്യ മാത്രം ...
പിന്നെന്നോ ഞാന്‍ നിന്നെ അറിഞ്ജീടുന്നു..
ജ്ഞാനം പകര്‍ന്നു നീ ഗുരുവായീടുന്നു...,
സ്നേഹമെകി നീ അമ്മയായീടുന്നു..,
ജീവിത വഴിത്താരകളിലെന്നോ -
ര്‍മ പുസ്തകങ്ങളില്‍ ഒരു കൂട്ടാകുന്നു.....

മായുന്നു മറയുന്നു നീയെന്‍ -
മിഴിയിണയില്‍ നിന്നാകിലും-
മനതാരില്‍ വിളങ്ങുന്നു നിര ദീപമായ് ......
ഗുരുവാനെന്കിലും നീയെന്നരുമ സഖിയല്ലേ ......
ഓര്‍മതന്‍ താളുകളില്‍ ഞാന്‍ കാത്തു വൈച്ചീടുന്നു
നിന്നെ ഒരു മയില്‍‌പ്പീലിത്തുണ്ടായ് .......

Tuesday, 28 February 2012

നിഴല്‍.....

               നിഴല്‍.....
 സൂക്ഷിക്കുക, എന്റെ കാല്‍ തെറ്റി 
     വീണു പോകാതെ സൂക്ഷിക്കുക.
രക്ഷിക്കുക, എന്റെ ശൂന്യമാം സത്യത്തെ
    മിഥ്യയായി  മാറാതെ രക്ഷിക്കുക.
ശിക്ഷിക്കുക, എന്റെ രുധിരത്തെ  ചാറാക്കി
    നുണയുന്ന മനുവിനെ ശിക്ഷിക്കുക.
ഭക്ഷിക്കുക, എന്റെ ചിന്തകള്‍  നുരയുന്ന
    മതിയെ ഭക്ഷിക്കുക .

അറിയുക, ഞാനാരെന്ന സത്യത്തെ
പറയുക, എനിക്കറിയേണ്ടതെല്ലാം
കുറിയ്ക്കുക , ഞാനോര്‍ക്കേണ്ടതെല്ലാം
മറയ്ക്കുക, ഞാന്‍ വെറുക്കേണ്ടതെല്ലാം

ഓര്‍ക്കുക,  അക്ഷരമാണത്രേ അറിവ് 
                        അറിവാണെനിക്കഗ്നി
                       വാക്ക് ആയുധമെങ്കില്‍     
                       ആയുധമാണെന്‍ശക്തി...

നീ മറന്നേക്കും  ,ഒരു പക്ഷെ
 ഞാനും മറന്നേയ്ക്കാം എല്ലാം.....
എന്റെ പാദങ്ങള്‍ പിന്തുടരുക.   
ഞാന്‍ നിന്നെയെന്റെ പിന്‍ഗാമിയാക്കാം .

ഞാന്‍ കരയുമ്പോള്‍ നീയും കരയുക.
ഞാന്‍ ചിരിക്കുമ്പോള്‍ നീയും.....
ഞാന്‍ മറക്കുമ്പോള്‍ നീ ഓര്‍ക്കുക.
ഞാന്‍ വെറുക്കുമ്പോള്‍ നീ സ്നേഹിക്കുക.

ഞാന്‍ നിന്റെ നിഴല്‍
നീ എന്റെയും.....!!
നാമീ പ്രകൃതിയുടെ നിഴലുകള്‍
നിഴലായ് മറയുന്ന നിഴലുകള്‍ നമ്മള്‍ 
പാഴ്നിഴലുകള്‍ നമ്മള്‍    

മരണം .......................

                      മരണം .......................
മരണം ; അത് സുഖമുള്ളൊരു അനുഭൂതിയാണ്... എല്ലാ ബന്ധനങ്ങളില്‍ നിന്നും വിമുക്തനാവനുള്ള എളുപ്പവഴി........
ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള എളുപ്പവഴി
അനന്തമായ ജീവിതത്തിലേക്കുള്ള പടിവാതില്‍....

  മഴവില്ലിന്റെ മടിയിലിരുന്നു ലോകം കാണാം ....
കാറ്റിന്റെ സ്പന്ദനങ്ങള്‍ക്കനുസരിച്ച്  ചലിക്കാം.
ദലമര്‍മരങ്ങള്‍ക്ക്   കാതോര്‍ക്കാം...
പൂക്കളോട് കിന്നാരം ചൊല്ലാം...
കിളികളോടോത്തു  പാട്ട് പാടാം.
  എന്ത് സുഖം???!!!!

ഇപ്പോള്‍ ഞാനും അത്തരം ഒരു അനുഭൂതിയിലാണ് ....
അനിര്‍വചനീയമായ അനുഭൂതി ......


പക്ഷെ.. 
 ഇന്നെനിക്കു കൂട്ടായി എന്റെ നിഴല്‍ മാത്രമേ ഉള്ളു . എന്നും എനിക്ക് കൂട്ടായി നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 
എന്റെ സ്വന്തം നിഴല്‍...... !!!!
      

ആധുനിക പുത്രന്റെ ആത്മഹത്യാ കുറിപ്പ്

ഇന്നലെ  ;
  "ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ കഴിയാത്തൊരു എഞ്ചിനീയര്‍ ഞാന്‍
"പണമാണ് വലുതെന്നു കരുതിയോന്‍ ഞാന്‍
പണമല്ല വലുതെന്നു വൈകിയറിയവേ
മുലപ്പാലൂട്ടിയോരമ്മ പോയ്‌ .....
 പിച്ച വയ്ക്കാന്‍ പഠിപ്പിച്ചോരച്ഛനും  പോയ്‌ .....
പൂമാല കെട്ടിത്തരുന്ന  കുഞ്ഞേടത്തി  പോയ്‌...
പഴങ്കഥ ചൊല്ലിയെന്നെ ഉറക്കുന്ന മുത്തശ്ശി പോയ്‌.....
"ജീവിതത്തിന്റെ സ്കെച്ചുകള്‍ മെനയുന്നോരെന്‍ജിനീയര്‍ ഞാന്‍
കുരുടന്റെ കാഴ്ചയില്ലായ്മ ഓര്‍ത്തു ചിരിച്ചവന്‍ ഞാന്‍.
പ്രണയിച്ച പെണ്ണിനെ വഞ്ചിച്ച വിരുതന്‍ ഞാന്‍.

ഇന്ന്.. ;
 " വിലാപ കാവ്യങ്ങള്‍ എഴുതാനറിയാത്ത കവി ഞാന്‍.
മുപ്പതു വെള്ളിക്കാശിനെന്റെ  കൊച്ചു രാജ്യത്തെ ഒറ്റി  കൊടുത്ത യൂദാസ് ഞാന്‍ .
തീവ്രവാദത്തിന്റെ വിത്തുകളീ മണ്ണില്‍ വിരിയിക്കാന്‍
മസ്തിഷ്കത്തെ കുരുതി കൊടുത്തവന്‍ ഞാന്‍.
 ചേതനയറ്റ മേനിയെ   കുതിപ്പറിച്ചതിന്‍
 കുടല്‍മാല വിറ്റ് കാശാക്കിയോന്‍ ഞാന്‍.
കെട്ടിച്ചമച്ച കൊച്ചു കഥകളാലീ മണ്ണില്‍
വര്‍ഗീയ വാദം വളര്‍ത്തിയോന്‍ ഞാന്‍
മാറോടു ചേര്‍ക്കേണ്ട പിഞ്ചു കുഞ്ഞിന്‍
ശ്വാസം കവര്‍ന്നവന്‍ ഞാന്‍ .
മാറത്തടിച്ചു കരഞ്ഞോരമ്മ തന്‍
കണ്ണീര് കാണാത്ത പടുപാപി ഞാന്‍.

വേഗത്തിലോടുന്ന ഭൂമിയെക്കാള്‍
വേഗതിലോടന്‍ പടിചീടാവേ  
അകന്നു പോയ്‌ നന്മകള്‍ എന്നില്‍ നിന്ന്  ....
അറിയാതെ തിന്മയെ നെഞ്ജെട്ടി ഞാന്‍.
പാല്‍ തന്ന പാണിക്കു വിഷമെകിയ പാമ്പു ഞാന്‍.
തെട്ടുകലോരോന്നായെട്ടു     പറഞ്ഞു ഞാന്‍
ഈ മണ്ണില്‍ അലിയട്ടെ .
ഒരു ശിഷ്ട സര്‍പ്പമായ് ഞാനീ മന്നിലളിയട്ടെ.

ഇനി ;
 "ഇനിയെന്റെ മിഴികള്‍ തുറക്കുകില്ല
 ഇനിയെന്നില്‍ കന്നുനീരുരയുകില്ല
ഇനിയെന്നില്‍ പാപങ്ങള്‍ വിടരുകില്ല
ഇനിയെന്റെ ലിപികള്‍ ചലിക്കുകില്ല.
ഇനിയെന്നില്‍ തിന്മ കുടിയെരുകില്ല.
ഇനിയെന്നില്‍ മോഹങ്ങള്‍ പൂക്കുകില്ല
ഇനിയെന്റെ വാക്കുകള്‍ ഉയരുകില്ല
ഇന്ന് ഞാനെന്ന സത്യം മരിച്ചിടും........"

   നവ മാനവനായ് മാറാന്‍
ഇനി ഞാനുമീ മന്നിലലിയട്ടെ...
   ഒരു പവമാമാധുനികപുത്രന്‍ ഞാന്‍ !!!!!
ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍  കഴിയാത്തൊരു എഞ്ചിനീയര്‍ ഞാന്‍ ....
    സ്കെച്ചുകള്‍ പിഴചോരെഞ്ഞിനീയര്‍ ഞാന്‍......"