ഒരു ആണിന്റെ കഥ ....!
ഈശ്വര സൃഷ്ടികളില്‍ വച്ചു ഏറ്റവും മഹത്തരമായത് മനുഷ്യ
സൃഷ്ടിയാണെന്നത് ഭൂമിയുടെ ഉത്ഭവം മുതലേ നാം അറിയുന്ന വലിയൊരു സത്യം .
അപ്പോള്‍ മനുഷ്യരായി ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ ....
ഈ ജനനത്തിലും ഉണ്ട് വേറൊരു ഭാഗ്യത്തിന്റെ കഥ .....
ആ കഥയുടെ പേര് Royal Birth അല്ലെങ്കില്‍ രാജകീയ ജനനം ...
ഭൂമിയില്‍ ഈ കഥയുടെ അവകാശികള്‍ പുരുഷന്മാരാണ് ...
ആണായി പിറന്നവന്‍ എന്നാല്‍ രാജാവായി ജീവിക്കേണ്ടുന്നവന്‍ എന്നാണ് അര്‍ത്ഥം ..
നിബന്ധനകളും ബന്ധനങ്ങളുമില്ലാത്ത സ്വാതന്ത്ര്യം ഈ ഭൂമിയില്‍ എന്നും അവനു സ്വന്തം ...
പിടിച്ചടക്കലും , ചേര്‍ത്തു വയ്ക്കലും , കിരീടധാരണവും അവന്റെ മാത്രം കുത്തക ...
അവന്റെ വാരിയെല്ല് കടമെടുത്തില്ലായിരുന്നുവെങ്കില്‍ പെണ്ണ് ഈ ഭൂമിക്കെന്നും കിട്ടാക്കനി ...
ഏതൊരു അച്ഛന്റെയും പ്രതീക്ഷ നാളെയ്ക്കു വേണ്ടി അവന്റെ കൈ കൊണ്ട് ഒരു പിടി ബലിച്ചോര്‍....
ഏതൊരു അമ്മയും പ്രാര്‍ഥിക്കുന്നത് തന്നെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള
കരങ്ങള്‍ക്കുടമയായ മകനെ ....
ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് തന്നെ നെഞ്ചോടു ചേര്‍ക്കുന്ന ഭര്‍ത്താവിനെ ...
ഏതൊരു മകളും ബഹുമാനിക്കുന്നത് ആദര്‍ശ ധീരനായ അച്ഛനില്‍ ....
ഏതൊരു മകനും സന്തോഷിക്കുന്നത് നിഴല്‍ പോലെ ഒരച്ഛന്‍ കൂടെയുണ്ടെന്ന് ഓര്‍ത്ത് ...
ഏതൊരു പെണ്ണിന്റെയും സ്വപ്നം തേടുന്നത് കുതിരപ്പുറത്തേറി തന്നെ സംരക്ഷിക്കാനെത്തുന്ന ധീരനായ യുവാവിനെ ...
ഏതൊരു സുഹൃത്തും അഭിമാനിക്കുന്നത് തോളോട് ചേര്‍ക്കാന്‍ വിശ്വാസയോഗ്യനായ ഒരു ആണ്‍ സുഹൃത്ത് കൂടെയുണ്ടല്ലോ എന്നറിയുമ്പോള്‍ ....
ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ഏറ്റവും കൂടുതല്‍ ചേര്‍ക്കപ്പെട്ടത്
അവന്റെ നാമങ്ങള്‍ ....
ലോകം ഏറ്റവും കൂടുതല്‍ കാതോര്‍ത്തത് അവന്റെ ശബ്ദത്തിന് ....
എല്ലാവരും എന്നും മാതൃകയാക്കാന്‍ പറഞ്ഞത് അവനെ ചൂണ്ടി .....
ഈശ്വരനെ ദര്‍ശിക്കാനും സ്വര്‍ഗത്തില്‍ ജനിച്ചു ജീവിക്കാനും ആദ്യമായി
ഭാഗ്യം ചെയ്തത് അവന് മാത്രം .....(അവന്‍ കാരണം അവള്‍ക്കും ലഭിച്ചു ആ ഭാഗ്യം )
ഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണു തുറക്കാന്‍ മുന്നിലെത്തിയത് അവന്‍ ...
(പിന്നിലായിരുന്നു അന്നും അവള്‍)
ഭൂമിയുടെ അനന്ത നിഗൂഡതയിലേക്ക് അവളെ കൈ പിടിച്ചു നടത്തിയതും അവന്‍ തന്നെ ..
കാട് തെളിച്ചു വയലാക്കി ,വയലിനെ പിന്നെ വീടാക്കി ,വീട്ടിലേക്ക് വെളിച്ചവുമായി കടന്നു
വന്നത് അവന്‍ .....
രുചിയൂറുന്ന മാംസത്തുണ്ട് അവള്‍ക്കു നല്‍കി പാചകകലയിലേക്ക് അവളെ കൈ പിടിച്ചു
നടത്തിയതും അവന്‍ ....
അവള്‍ക്കു നാണം മറയ്ക്കാന്‍ പച്ചിലയിതളുകള്‍ കോര്‍ത്തെടുത്തതും അവന്‍ ...
(ഒടുവില്‍ അത് പിച്ചി ചീന്തിയതും അവന്‍ തന്നെ )
അവന്‍ ആയിരുന്നു എന്നും അവള്‍ക്കു കൈത്താങ്ങ് ...
അവന്‍ തന്നെയായിരുന്നു എന്നും അവളുടെ വഴികാട്ടി ....
പ്രണയത്തിന്റെ സംഗീതം അവള്‍ക്കു പാടിക്കൊടുത്തതും അവന്‍ ...
ലോകത്തിന്റെ മാന്ത്രികത അവള്‍ക്കു പകുത്തു നല്കിയതും അവന്‍ ...
അവന്റെ പിന്ഗാമിക്കായി അവളെ പ്രാപ്തനാക്കിയതും അവന്‍ .....
അവന്‍ പുരുഷന്‍ ....
അവന്‍ പൂര്‍ണമായും സ്വതന്ത്രന്‍ ......
അവന്റെ വഴികളില്‍ ബന്ധനത്തിന്റെ ചങ്ങല കെട്ടുകളില്ല ....
അവന്റെ സ്വപ്നങ്ങളില്‍ ഒരിക്കലും കരിനിഴല്‍ കടന്നു കൂടുകയില്ല ....
അവനില്ലാതെ ലോകത്തിന്റെ സഞ്ചാര പഥത്തില്‍ അവള്‍ ഒന്നുമല്ല .....
അവന്‍ പൂര്‍ണത നേടുന്നത് അവളിലൂടെ ...
അവളുടെ ജന്മം സായുജ്യം തേടുന്നത് അവന്റെ കരങ്ങളിലൂടെ .......
ഈ കഥ ഇവിടെ അവസാനിക്കുന്നില്ല .....ഒരു താല്‍ക്കാലിക വിരാമം മാത്രം ...
എല്ലാം എഴുതി തീര്‍ത്തപ്പോള്‍ ഒരു നിമിഷം ഞാനും കൊതിച്ചു പോകുന്നു .....
അടുത്ത ജന്മത്തിലെങ്കിലും ഒരു
പുരുഷന്‍ ആയി ജനിച്ചെങ്കില്‍ .........!!!!
(സമര്‍പ്പണം :എല്ലാവരും പെണ്ണിനെ കുറിച്ചു മാത്രമേ എഴുതുന്നുള്ളൂ എന്നു പരാതി പറഞ്ഞ ഷിജു ചേട്ടന് .....
ഒപ്പം ഞാനറിയുന്ന എന്റെ പ്രിയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്ക് .....)
അവൻ കീഴടങ്ങിയിട്ടുള്ളത് പെണ്ണിനോടു മാത്രം
ReplyDeleteഅത് മാറ്റിയെഴുതപ്പെടാത്ത പ്രപഞ്ച സത്യം .....
Deletegood one
ReplyDeleteഅവൻറെ ദാഹവും വിശപ്പും ശമിപ്പിച്ചതവൾ, അവൻറെ സന്തതികളെ പെറ്റു വളർത്തിയതവൾ, അവന് എന്നും താങ്ങും തണലും ആയി നിന്നത് അവൾ.എന്നിട്ടും അവൾക്കെന്തേ എന്നും അവനോടു ഒരു ആരാധനയും ഒരു വിധേയത്വവും?
ReplyDeleteതൻറെ വശ്യ സൌന്ദര്യം കൊണ്ട് അവനെ വരുതിയ്ക്ക് നിർത്താൻ കഴിവുള്ളവൾ, "Was this the face that launched a thousand ships and burned topless towers of Ilium, Sweet Helen,make me immortal with a kiss" എന്ന് അവനെ കൊണ്ട് പറയിച്ചവൾ, ഓർമയ്ക്കായി അവനെ ക്കൊണ്ട് താജ് മഹൽ പണിയിച്ചവൾ.
എന്നിട്ടും അവൻറെ നിഴലിൽ നിന്നും എന്തേ മാറുവാൻ കഴിയുന്നില്ല? . അവനെ പ്പോലെ സ്വതന്ത്രനാകാൻ കഴിയുന്നില്ല? അതിനൊരു ശ്രമം പോലും നടത്തുന്നില്ല
അവൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ബന്ധനങ്ങളും , നിബന്ധനകളുമില്ലാത്ത സ്നേഹവും ,കരുതലുമാണ് ...അതവൾക്ക് നല്കുന്നവന് മുന്നിൽ അവൾ തന്നെ പരിപൂർണമായും സമർപ്പിക്കുന്നു ...
Deleteപക്ഷേ ആ സമർപ്പണത്തെ ലോകം വിധേയത്ത്വമായും , അടിമത്തമായും തെറ്റിദ്ധരിച്ചു ......അതോടെ അവൾ ബന്ധനസ്ഥയായി .......
സ്നേഹിക്കുന്നവർക്ക് വേണ്ടി സർവവും സമർപ്പിക്കുന്നതാണ് സ്നേഹത്തിന്റെ പൂർണത എന്ന തിരിച്ചറിവിൽ അവൾ ആ ബന്ധനത്തിനുള്ളിൽ തന്നെ തന്നെ സ്വയം തളച്ചിട്ടു .....
നല്ല കാഴ്ചപാട് നന്നായിട്ടുണ്ട്
ReplyDeleteThanks...
Delete