പിന്നെയും കുറെ നാളുകള്‍ക്കിപ്പുറമാണ് GoOd MoRnInG എന്ന വാക്കിനു സുപ്രഭാതം എന്നാണു അര്‍ഥം എന്ന് മനസ്സിലാക്കിയത് . അവിടുന്നങ്ങോട്ട്
GoodMorning ഒരു ശീലമായിരുന്നു .അഞ്ച് ദിവസങ്ങളുടെ അനിവാര്യത...നാല് പീരീഡ്‌കളുടെ തുടക്കം ...
കൂടിപ്പോയാല്‍ ടീച്ചറിനെ കാണുമ്പോള്‍ പറയേണ്ടുന്ന ഒരു വാചകം .അത്ര പ്രാധാന്യമേ അന്ന് ആ വാക്കിനുണ്ടായിരുന്നുളളു.
ബാല്യത്തില്‍ കൈ കൂപ്പി പറഞ്ഞിരുന്ന GoodMorning
കൌമാരത്തിലേക്കെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു ചടങ്ങിനു വേണ്ടി മാത്രം പറയുന്ന ഒരു വാചകമായി മാറി ..
വേണ്ടി വന്നു കുറച്ചു കാലങ്ങള്‍ ....,ഗുഡ്മോര്‍ണിംഗി-നെ ഹൃദയം കൊണ്ട് പറയാന്‍ .......അത് എന്നെ പഠിപ്പിച്ചത് രാമനാഥന്‍ മാഷായിരുന്നു .
എന്‍റെ ഇത് വരെയുള്ള ജീവിതത്തില്‍ വച്ചു എനിക്കേറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍ ..ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ നിഷ്കളങ്കമായ പുഞ്ചിരിയുടെ , ഒരു നേര്‍ത്ത കുസൃതിയുടെ , അതിലേറെ വാത്സല്യത്തിന്റെ ഉടമ .... :-)
വലതു കൈ നെഞ്ചോടു ചേര്‍ത്ത് , ശിരസ്സല്പം താഴ്ത്തി ഒരു മനോഹരമായ പുഞ്ചിരിയോടെ GoodMorning നല്‍കാന്‍ എന്നെ പഠിപ്പിച്ചത് എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷായിരുന്നു ...അന്ന് മുതല്‍ ഞാനും തുടങ്ങി ആ അഭിവാദന രീതി .ആ മഹത്തരമായ പ്രവൃത്തി ഓരോ ദിവസത്തെയും എത്രത്തോളം മനോഹരമാക്കും എന്ന് അനുഭവത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . പിന്നീട് അവിടുന്നങ്ങോട്ട് ഗുഡ്മോര്‍ണിംഗിനെ ഒരു നല്ല ശീലമായി ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു ഞാന്‍ .....പുഞ്ചിരിയോടെ നല്‍കുന്ന ആ അഭിവാദനത്തിന്റെ മറുപടി ഒരു ദിവസത്തേക്കുള്ള ഊര്‍ജമായിരുന്നു .
ആ ഊര്‍ജമാണ് എന്‍റെ അഞ്ച് വര്‍ഷങ്ങളെ മനോഹരമാക്കിയത് ..
പക്ഷേ കോര്‍പ്പറേറ്റ് ലോകത്തിന്‍റെ തിരക്കിട്ട ജീവിതത്തിനിടയില്‍ GoodMorning ഇന്ന് വെറുമൊരു ആചാരമായി മാറുകയാണോ എന്ന സംശയം .
അഞ്ചക്ക ശമ്പളത്തിന് പിറകെ ഓടുമ്പോള്‍ GoodMorning വീണ്ടും പണ്ടത്തെ സ്കൂള്‍ കുട്ടിയുടെ അനിവാര്യതയായി മാറുന്നു...
യാതാര്‍ത്ഥ്യവും ,മിഥ്യയും കൂടിക്കുഴഞ്ഞ വളരെയേറെ വിശാലമായ ഒരു ലോകമാണിത് .വാക്കുകളില്‍ മാത്രം ബന്ധങ്ങള്‍ ഒതുങ്ങുന്ന പ്രോഫെഷണലിസത്തിന്‍റെ ലോകം ആണെങ്കിലും , ചുറ്റിനും ധാരാളം പുഞ്ചിരിക്കുന്ന മുഖങ്ങളുള്ള ഒരു WonderLand ആണ് ഇവിടം .ഞാന്‍ ഇവിടെ ഒരു Alice ആണ് ...
രാമനാഥന്‍ മാഷിന്റെ സുപ്രഭാതങ്ങളെ ഞാന്‍ ഇവിടെ ശരിക്കും മിസ്സ് ചെയുന്നുണ്ട് ....തിരിച്ചു കിട്ടാത്ത സുപ്രഭാതങ്ങള്‍ സമ്മാനിക്കുന്ന മൂകതയ്ക്ക് നേരെ ഞാനെന്‍റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ..ഒരു നിമിഷം ഈ മിഴികള്‍ ഒന്ന് ചേര്‍ത്തടച്ചാല്‍ മതി ...എനിക്ക് കേള്‍ക്കാം , കാണാം.. എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷിന്‍റെ പുഞ്ചിരിയോട് കൂടിയുള്ള സുപ്രഭാതം ...ഈ ലോകത്ത് മറ്റൊരാള്‍ക്കും തരാന്‍ കഴിയാത്തത്രയും ഊര്‍ജം നല്‍കി എന്‍റെ ദിവസങ്ങളെ മുന്നോട്ടു നയിക്കാന്‍ ആ സുപ്രഭാതങ്ങളുടെ ഓര്‍മ്മകള്‍ തന്നെ ധാരാളം ......
(സമർപ്പണം : For One Of The Most WONDERFUL PERSON I Ever Had met in my Life...)
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......