Saturday 14 February 2015

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!



ഫെബ്രുവരി 14....വാലന്‍ന്റൈന്‍ ദിനം ....കലണ്ടറില്‍ ഇത് ചുവന്ന അക്കത്തിലുള്ള തീയതി അല്ലാത്തതിനാല്‍  സ്കൂളില്‍ പഠിക്കുന്ന 
കാലങ്ങളില്‍ ഈ ദിനത്തോട് പ്രത്യേകിച്ചു യാതൊരു പ്രതിപത്തിയും തോന്നിയിരുന്നില്ല ..

കോളേജിലെത്തിയപ്പോള്‍ ആണ് ഈ ദിവസം ഒരു സംഭവമാണെന്ന് മനസ്സിലാക്കിയത് ....നമ്മുടെ അടുത്തിരിക്കുന്ന പിള്ളേരുടെയൊക്കെ കൈയില്‍ കാര്‍ഡും ,പൂവുമൊക്കെ കണ്ടപ്പോഴാണ് ഈ ദിവസത്തിനു വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു ജനത നമ്മടെ നാട്ടിലും ഉണ്ടെന്ന് മനസ്സിലാകുന്നെ ....

അതെന്തോ ആയിക്കൊള്ളട്ടെ ...അങ്ങനെ കാത്തിരിക്കാന്‍ മാത്രം പ്രത്യേകത ഉള്ള ദിനമല്ല  ഇന്നത്തേത്  എന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര് കാണുമല്ലോ ....കവി തല്‍കാലം അവരോടൊപ്പം കൂടുന്നു ..

ഇപ്പോള്‍ കവിക്ക്‌ ഓര്‍മ വരുന്നത് കവിയുടെ ചില സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ...
അവിടെ നിന്ന് തുടങ്ങാം ....

"പ്രണയം എന്താണെന്ന് ...ആ വികാരത്തിന്റെ തീവ്രത എത്ര മാത്രമാണെന്ന് തിരിച്ചറിയണമെങ്കില്‍ നീ 
ഒരിക്കലെങ്കിലും ഒന്ന് പ്രണയിച്ചു നോക്കിയേ മതിയാകൂ ...." 

-ആ വാക്ക് കേട്ടു ഒന്ന് പ്രണയിച്ചു കളയാം  എന്ന തോന്നലൊന്നും ഇതേ വരെ ഉണ്ടായിട്ടില്ല ... എങ്കിലും അപ്പറഞ്ഞത്‌ സത്യമാണെന്ന് ഉറപ്പാണ്‌ ...കാരണം 
ഏതു വികാരത്തിന്റെയും പരിപൂര്‍ണത മനസ്സിലാക്കണമെങ്കില്‍ ആ വികാരം നമ്മള്‍ അനുഭവിക്കണമെന്നത്  ഞ്യായം ....

"ആള്‍ക്കാരെന്തിനാ പ്രണയിക്കുന്നെ ...?സന്തോഷമായിരിക്കാന്‍ വേണ്ടി ...പ്രണയമില്ലാതെ തന്നെ ഞാന്‍ സന്തുഷ്ടനാണ് ..."

-അതിനോട് എനിക്കങ്ങനെ പൂര്‍ണ യോജിപ്പോന്നുമില്ല ....സന്തോഷമായിരിക്കാന്‍ വേണ്ടി പ്രേമിക്കണം  എന്നുണ്ടോ ...?
അതിനാണേല്‍ വേറെ എന്തോരം കാര്യങ്ങളുണ്ട് ...??പക്ഷേ ചിലരെ സംബന്ധിച്ചിടത്തോളം  അത് സത്യമായിരിക്കണം ....
അവരുടെ സന്തോഷം പ്രണയിക്കുന്നതില്‍ ആയിരിക്കണം ...

"പ്രണയിക്കുമ്പോള്‍ അല്ല ...ആ പ്രണയം നഷ്ടമാകുംപോഴാണ് നമ്മള്‍ ആ വ്യക്തിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു മനസ്സിലാകുന്നെ ...."

-അത് സത്യമാണ് ..നഷ്ടപ്പെടലില്‍ നിന്നേ ഇഷ്ടപ്പെട്ടത്തിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയൂ ...

"ജീവിത കാലം മുഴുവന്‍ സ്നേഹിച്ചോളാം എന്നു വാക്ക് കൊടുത്തു ആരെയെങ്കിലും പ്രണയിക്കാന്‍  ഇറങ്ങിത്തിരിച്ചാല്‍ അതിനേക്കാള്‍ 
വലിയ മറ്റൊരു വിഡ്ഢിത്തവും  ജീവിതത്തില്‍ സംഭവിക്കില്ല.... "

-അതൊരല്പം ചിന്തിക്കേണ്ട സംഗതി തന്നെയാണ് ....എല്ലാക്കാലവും ഒരാള്‍ക്ക് മറ്റൊരാളെ പരിപൂര്‍ണമായി സ്നേഹിക്കാന്‍ കഴിയുമോ ...?അങ്ങനെയെങ്കില്‍ ഈ ലോകം എന്നേ നന്നായേനെ ....അല്ലേ ...??

പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് കൂടുതല്‍ ഓര്‍മ വരുന്നത് പുരുഷ മുഖങ്ങളാണ് ...
അത് ഞാനൊരു പെണ്ണായത് കൊണ്ടല്ല ....
ഞാനറിയുന്ന പുരുഷന്മാര്‍ക്കൊക്കെ പറയാന്‍ അങ്ങനൊരു കഥയുണ്ടാകും ...

ഇപ്പോള്‍ മേല്‍ പറഞ്ഞ വാചകങ്ങളൊന്നും എന്റെ സാങ്കല്പ്പികത അല്ല...... സ്നേഹിക്കുന്ന ,സ്നേഹിച്ചു പോയ ,
അല്ലെങ്കില്‍ സ്നേഹം നഷ്ടപ്പെട്ടു പോയ പുരുഷന്മാരുടെ വാചകങ്ങളാണ് ...

ചരിത്രപുസ്തകം കടം കൊള്ളാനോന്നും ഞാനില്ല ...
എങ്കിലും ചരിത്ര കാലം മുതലേ പ്രണയത്തിന്റെ കാര്യത്തില്‍ 
പെണ്ണുങ്ങളെക്കാള്‍ വിശ്വാസ്യതയും ,ആത്മാര്‍ത്ഥതയും (വഞ്ചനയുടെ കണക്കു തല്‍കാലം മറക്കാം )
പുലര്‍ത്തുന്നത് പുരുഷന്മാര്‍ തന്നെയാണ് ... 

ആദത്തിനു ഹവ്വയോടുള്ള അന്ധമായ പ്രണയം ....
ഷാജഹാന് മുംതാസിനോട് ....(വല്ലവന്റേം ഭാര്യയെ അടിച്ചു മാറ്റിയിട്ടാണെങ്കിലും )

മറഞ്ഞു പോയ കാല്‍പ്പാടുകളില്‍ എന്നും ഓര്‍ത്തെടുക്കാന്‍ അങ്ങനെ കുറച്ചു പ്രണയ കഥകളും ഉണ്ട് ..

സാഹചര്യത്തിനനുസരിച്ച്ചു സ്വയം മാറാനുള്ള കഴിവ് എന്നും പെണ്ണിനാണ് കൂടുതല്‍ ...
അത് കൊണ്ട് തന്നെ പ്രണയത്തില്‍ മിക്കവാറും പരാജിതനാവുന്നത് പുരുഷന്‍ തന്നെ.. ...
സാമ്പത്തികവും ,അടിസ്ഥാന സൗകര്യവും നോക്കി പ്രണയിക്കാന്‍ പെണ്ണുങ്ങള്‍ക്കാണ് കഴിവ് കൂടുതല്‍ ..
അക്കാര്യത്തില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ ശിഷ്യന്‍മാര്‍ ആകേണ്ടിയിരിക്കുന്നു ...

പ്രണയിച്ചു പരിച്ചയമില്ലാത്തത് കൊണ്ട് ഈ വിഷയത്തില്‍ കാട് കയറാന്‍ എനിക്ക് ഉദ്ദേശ്യമില്ല...
എങ്കിലും മനസ്സില്‍ ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയുണ്ട് ....ഇത് വഴി കടന്നു പോകുന്ന  ആര്‍ക്കെങ്കിലും അതിനു മറുപടിയുണ്ടെങ്കില്‍ 
ഹാര്‍ദ്ദവമായ സ്വാഗതം ....ചോദ്യം ഇതാ ഇവിടെയുണ്ട് ...

"ചിലപ്പോള്‍ ഒരു നിമിഷം കൊണ്ട് ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോകും ...
ജീവിതത്തില്‍ പിന്നീടൊരിക്കല്‍ പോലും അത്തരത്തിലൊരു നിമിഷം 
തിരികെ കിട്ടില്ലെങ്കില്‍ കൂടി നമ്മള്‍ ആ വ്യക്തിയെ ജീവനുള്ളിടത്തോളം 
കാലം സ്നേഹിച്ചു കൊണ്ടേയിരിക്കും ...അതിനെ പ്രണയം എന്നൊക്കെ വിളിക്കാന്‍ സാധിക്കുമോ ...?????"

ഇനിയും ഒരുപാട് വാലെന്റൈന്‍ ദിനങ്ങള്‍ ഈ വഴിയേ കടന്നു പോകും........ അതില്‍  ഏതെങ്കിലും ഒരു ദിനം നമ്മുടെ  എല്ലാവരുടെയും ജീവിതത്തില്‍ 
മറക്കാന്‍ കഴിയാത്ത അനുഭവം  സമ്മാനിക്കും ....
ആ ദിനം വന്നെത്തും വരെ വാലെന്റൈന്‍ ദിനങ്ങള്‍ നമുക്ക് വെറുമൊരു 
ദിവസം മാത്രം ...

സൂര്യന്‍ ഉദിച്ച് അസ്തമിച്ഛകന്നു പോകുന്ന ഒരു ദിനം ...... 

6 comments:

  1. Viswasathinteyum athmardhathayudeyum alavedukkalil ava nashtapedathe avasheshikkunna sthree hridhayangale ulpeduthathathu shariyano kavi?
    Pranayikkunnathu santhoshikkuvanenna kandethal nadathiya kaviyude suhrithinodu eeyullavanathra yogippilla ennariyichukollunnu....

    Entha kavi ipparangathil thettundo....

    Vayanakar vyvidhyamallee... Chinthakalum, anubhavangalum ellam vyathyasthamallee...

    Tharkkamillenikkabhiprayameyullutoo ;)

    ReplyDelete
    Replies
    1. ഓരോ എഴുത്തുകാരനും ആഗ്രഹിക്കുന്നത് തന്റെ സൃഷ്ടിയെ കുറിച്ചു നിരൂപണം നടത്തുന്ന വായനക്കരനെയാണ് ....അതിപ്പോൾ വിമർശനാതമകമായാലും ,അല്ല നല്ലതായാലും ,,,,,എപ്പോഴത്തെയും പോലെ എഴുതിക്കഴിഞ്ഞു വീണ്ടും നോക്കുമ്പോൾ ഞാനും അറിയാതെ ഒരു നിരൂപകനായി മാറുന്നുണ്ട് ....അഭിപ്രായങ്ങള്ക്ക് നന്ദി...

      Delete
  2. കുട്ടിയുടെ ആ ചോദ്യത്തിനുള്ള മറുപടി ഒരു മറുചോദ്യത്തിൽ ഞാൻ പറയട്ടെ .... അപ്പറഞ്ഞത്‌ പോലുള്ള ഇഷ്ടങ്ങൾ പലരോടും എനിക്ക് തോന്നിയിട്ടുണ്ട് ,...ജീവിതത്തിൽ ഇന്നും അവരെയൊക്കെ ഓർക്കാറും ഉണ്ട് ...അതിനര്ത്ഥം എനിക്ക് അവരോടൊക്കെ പ്രണയമാണ് എന്നാണോ ....??
    എന്റെ ചോദ്യത്തിനുള്ള മറുപടി കിട്ടിയെങ്കിൽ ഇപ്പോൾ ബിസ്മിതയുടെ മനസ്സിൽ അങ്ങനൊരു ചോദ്യം അവശേഷിക്കുന്നില്ല എന്നാണ് സാരം

    -അപരൻ

    ReplyDelete
  3. പ്രണയിച്ചിട്ടില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും എഴുത്ത് വായിച്ചാൽ അതിലൊരു ഡോക്ടറേറ്റ് കിട്ടിയ ആളാണെന്നു തോന്നും.

    വിദ്യാലയ കാലം മുതൽ പ്രണയം നടത്തി ഇന്നും അഭംഗുരം തുടരുന്ന അനുഭവ ജ്ഞാനം ഉള്ളത് കൊണ്ട് ഈ പ്രണയ പോസ്റ്റിന് മറുപടി പറയുന്നതിനും ഒക്കെ പല പടികൾ ഉയരെയാണ്. എന്നാലും പുതു തലമുറയ്ക്ക് എന്തെങ്കിലും അറിവ് പകർന്നു നൽകിയില്ലെങ്കിൽ അത് അക്ഷന്തവ്യമായ അപരാധം ആകുന്നതു കൊണ്ട് ബാലിശമായ ഈ ചോദ്യത്തിന് മറുപടി പറയാം.

    ആ ചോദ്യത്തിൽ തന്നെ തെറ്റുണ്ട്. ആ നിമിഷം ജീവിതത്തിൽ ഒരിയ്ക്കൽ മാത്രം സംഭവിയ്ക്കുന്നതാണ്. ഒരിയ്ക്കലും ആവർത്തിക്കാത്ത അനർഘ നിമിഷം. ആനിമിഷത്തിന്റെ നിർവൃതി ആജീവനാന്തം നില നിൽക്കും. അതാണ്‌ പ്രണയം. അതിനെയാണ് പ്രണയം എന്ന് പറയുന്നത്.

    പ്രണയത്തിന്റെ തീവ്രത എത്ര മാത്രം എന്നറിയുന്നതിന് ഒന്ന് പ്രണയിച്ചു നോക്കണം എന്ന് പറയുന്നത് സത്യം ആണെന്നും ന്യായം ആണെന്നും കവിയ്ക്ക് അറിയാം. അത് സമ്മതിയ്ക്കുന്നുമുണ്ട്. പക്ഷേ ഇത് വരെ അങ്ങിനെ തോന്നൽ വന്നിട്ടില്ല. ശരി ഇതൊക്കെ നിർബ്ബന്ധിച്ച്‌ ഉണ്ടാക്കേണ്ട വികാരം അല്ല. വേർഡ്സ് വർത്ത് കവിതയെ കുറിച്ച് പറഞ്ഞതാണ് ഇവിടെ പ്രണയത്തിനു യോജിയ്ക്കുന്നത്. "spontaneous overflow of powerful feelings". അതിനാൽ എപ്പൊഴെങ്കിലും ഒന്ന് പ്രണയയിക്കണം എന്ന് തോന്നിയാൽ പറയാം ധൈര്യമായി. പി.എച്.ഡി. ഒന്നും ഇല്ലെങ്കിലും ഒരു എം.എ. യും എക്സ്പീരിയൻസും ഉണ്ട്.

    ReplyDelete
    Replies
    1. പ്രണയത്തിൽ പി.എച്.ഡി പോയിട്ട് ബി .എ പോലും ഞാൻ എടുത്തിട്ടില്ല ...
      അത് കൊണ്ട് പ്രണയത്തെ കുറിച്ചു സംസാരിക്കാൻ പാടില്ല എന്നൊന്നുമില്ലല്ലോ സുഹൃത്തെ ......
      പ്രണയത്തെ കുറിച്ചു എനിക്ക് പറഞ്ഞു തന്നത് അക്ഷരങ്ങളാണ് ...ആ അക്ഷരങ്ങൾ സമ്മാനിച്ചത്‌ പലേരി എന്ന എഴുത്തുകാരനും ...

      പിന്നെ ആ ചോദ്യം ...അത് എന്റെ സംശയമാണെന്ന് എന്റെ എഴുത്തിൽ തന്നെ ഞാൻ വ്യക്തമാക്കിയിട്ടുണ്ടല്ലോ .....
      ആ സംശയത്തിന്റെ ഉത്തരമാണ് ഞാൻ അന്വേഷിച്ചതും ...രണ്ടു അഭിപ്രായങ്ങളിൽ നിന്ന് എനിക്ക് ആ ചോദ്യത്തിന്റെ ഉത്തരം ലഭിച്ചു ...

      വ്യക്തമായ ഉത്തരം നല്കാനായുള്ള വെട്ടി തുറന്നുള്ള മറുപടിക്ക് നന്ദി ....

      ഒരുപാട് Experience ഉള്ള ഒരാളുടെ അരികിൽ ചെന്ന് tution പഠിച്ചു സ്വായത്തമാക്കേണ്ട ഒന്നല്ലല്ലോ പ്രണയം ....
      ഹൃദയമുള്ള ഒരുവന് ജീവിതത്തിൽ എന്നെങ്കിലും അങ്ങനെ ഒരു വികാരം ഉണ്ടാകും ....ഉണ്ടാകണം ...
      എന്നെങ്കിലും അങ്ങനൊരു spontaneous overflow ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും താങ്കളെ അറിയിക്കാം ...

      Delete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......