ബജറ്റ് തുള്ളൽ
(Note :തുള്ളൽ കവിതകൾ എഴുതി പരിചയമില്ലാത്തതു കൊണ്ടും ,നമ്പ്യാർ ചേട്ടന്റെ ശിഷ്യത്വം കിട്ടാത്തത് കൊണ്ടും ഉണ്ടായേക്കാവുന്ന താള വിത്യാസങ്ങൾക്ക് ആദ്യമേ ക്ഷമാപണം .....)
ഇടതന്മാരുടെ മുറവിളിയൊന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല ..
പണ്ടൊരു സമരം കൊണ്ടവർ നേടി മണ്ഡലവിജയം ഒന്നാകെ ..
എന്നാലിന്നോ സമരം വെറുമൊരു പ്രഹസനമായി
സമരക്കാരോ പെരുവഴിയായി ......
അടികൾ , ഇടികൾ ,കടികൾ ,തൊഴികൾ ,
സഭയിൽ മുഴങ്ങി കതിനവെടി...
കേരള മണ്ണിൽ ചിരിയുടെ പൂരം കൊടി പാറിച്ചൊരു ബജറ്റ്
തലയുടെ മോളിലെ ക്യാമറ കാണാതോട്ടംതുള്ളല് കുമ്മിയടി..
കട്ടില് കിട്ടാഞ്ഞീഷു മഹേശൻ മേശമേലേറി ഘോഷമുണർത്തി..
ഒന്ന് തൊടാനായ് വിരലതു നീണ്ടു ,കിട്ടി തോളിലൊരൊറ്റ കടി ..
ഫൈവ്സ്റ്റാറില്ല , രമേശുമില്ല ,സുരേഷുമില്ല ,
കസേരയെത്തി കാലതൊടിഞ്ഞു..
തലയിലിടാനായ് മുണ്ടതുമില്ല ഓടിയൊളിക്കാൻ പഴുതുകളില്ല
നാണക്കേടിന്നതിരുകളില്ല ,പോകാനായിനി നാണവുമില്ല
ബജെറ്റ് ചരിതം മാലോകർക്കായി സമ്മാനിച്ച സഖാക്കൻമാരെ
ഇനിയെന്തറിയാൻ ഇനിയെന്തോതാൻ
സ്തംഭിപ്പിക്കാമോടിയോളിക്കാം ഇറങ്ങിപ്പോകാം
പ്രതികരണത്തിന് വിവിധ മുഖങ്ങൾ
പ്രതിഫലനത്തിന് സമരമുഖങ്ങൾ
പഴിചാരീട്ടാ പടികളിറങ്ങും മുൻപൊരു മാത്ര
ആരായു നീ സ്വയമൊരു കുറി നിന്നോടായി
കാട്ടി കൂട്ടിയ കോപ്രായങ്ങളെയെങ്ങനെ കാറ്റിൽ പറത്തീടും ,
എങ്ങനെ കഴുകികളഞ്ജീടും