കേട്ട് മറന്ന ഇന്നും കേട്ട് കൊണ്ടിരിക്കുന്ന പ്രണയ കഥകളിൽ ഒരെണ്ണം .....!
( NOTE : ഒരു അസാധാരണ പോസ്റ്റ് ഒന്നുമല്ല .....ഒരു സാധാരണ പോസ്റ്റ് ...കണ്ടു മറന്ന ,കേട്ട് മറന്ന കഥകളിൽ ഒരെണ്ണം എന്റെ ശൈലിയിലൂടെ ....അത്രെ ഉള്ളു .....എഴുതണം എന്ന് തോന്നി ....എഴുതി ..... )
പതിവ് തെറ്റിച്ചു തകർത്ത് മഴ പെയ്യുന്ന ഒരു നട്ടുച്ച സമയം ...അന്നായിരുന്നു അവളെ ഞാൻ ആദ്യമായി കാണുന്നത് ..അലസമായി കെട്ടിയിട്ട മുടിയിഴകൾ അനുസരണ തെറ്റി അവളുടെ മുഖത്തേക്ക് പാറി വീണു കൊണ്ടിരിക്കുകയായിരുന്നു ...ഒരു കൈയിൽ കുടയും , മറു കൈയിൽ ഒരു പുസ്തകക്കെട്ടും , പിന്നെ ഒരു വലിയ ഹാൻഡ്‌ബാഗും ...അവളുടെ മുഖത്തു അങ്ങിങ്ങായി മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു ...ആ മഴയത്ത് വളരെ കഷ്ടപ്പെട്ട് ഓടിയും നടന്നും , പകുതി മഴ നനഞ്ഞും എങ്ങേനെയോക്കെയോ അവൾ കോളേജിന്റെ ഇടനാഴിയിലെക്കെത്തി ...അതായത് എന്റെ അരികിലേക്ക് ....ഉച്ച ഭക്ഷണവും കഴിഞ്ഞു കൂട്ടുകാർക്കൊപ്പം സൊറ പറയുന്ന നേരത്ത് ...കുട മടക്കി കൈയിൽ പിടിച്ചു കൊണ്ട് അവൾ എന്റെ മുന്നിലൂടെ നടന്നു പോയി ....അവൾ പോലുമറിയാതെ അവളിൽ നിന്നും കുറച്ചു മഴത്തുള്ളികൾ എന്നെയും തഴുകി കടന്നു പോയി .....
പിന്നെയും എത്രയോ മഴകൾ കടന്നു പോയി ....പലരും ആ ഇടനാഴി വഴി എന്റെ കണ്മുന്നിലൂടെ ഓടിയും , നടന്നും പോയി ...അന്നൊന്നും ഒരു ഇളക്കവും തട്ടാതെ ഞാൻ കാത്തു സൂക്ഷിച്ച എന്റെ പ്രണയം .....
അടുത്ത വാലന്റൈൻ ദിനത്തിലെക്കെന്നു നീട്ടി നീട്ടി നാല് വർഷങ്ങൾ .....ഒടുവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു അവസാന പരീക്ഷയുടെ ദിവസം .....അന്നും കിട്ടിയില്ല അതിനുള്ള ധൈര്യം ....
ഉള്ളിൽ എവിടെയോ ഒരു സുഖമുള്ള ഓർമയായി അവളെ കൊണ്ട് നടന്നു ...ജോലിയായി ...ബാങ്ക് ബാലൻസ് ആയി ...ഇനിയെങ്കിലും പറയണം എന്ന് തീരുമാനിച്ചു ,,,,പക്ഷെ അപ്പോഴാണ് സംഭവിച്ചു പോയ അബദ്ധം തിരിച്ചറിയുന്നത് ....കണ്ടിട്ടുണ്ട് .....പ്രണയിച്ചിട്ടുണ്ട് .....പക്ഷെ അവൾ ആരെന്നോ ,എന്തെന്നോ അറിയില്ല ......ഒരേ കോളേജിൽ ആയിരുന്നു എന്നത് മാത്രം ആണ് ആകെ അറിയാവുന്നത് ... .
അവിടുന്ന് ഒരു പരക്കം പാച്ചിൽ ആയിരുന്നു ...ഓർകൂട്ടും ഫേസ്ബുക്കും , തുടങ്ങി മുന്നിലുള്ള എല്ലാ വഴികളും കയറിയിറങ്ങി ....ഒരിടത്തും അവളുടെ മുഖം മാത്രം കണ്ടില്ല ....
അവസാനം നേരെ കോളേജിലേക്ക്....കുറെ അലഞ്ഞു തിരിഞ്ഞു ഒടുവിൽ ഒരു മാഗസിന്റെ 24-ആം പേജിൽ അവളുടെ പേര് കണ്ടെത്തി ....ആ പേരും കൊണ്ട് വീണ്ടും ഗൂഗിൾ ഭഗവാന്റെ മുന്നിൽ എത്തി ...ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല ....കണ്ടു കിട്ടി ...ഒന്നല്ല ...,ഒരു പോലുള്ള പല ഫോട്ടോകൾ ....മനസ്സ് തുള്ളിച്ചാടി ...ജീവിതത്തിൽ ഇത് വരെയും അനുഭവിച്ചിട്ടില്ലാത്ത ഒരു ആനന്ദം .....പഴയ പല സുഹൃത്തുക്കളുടെയും സഹായത്തോടെ ഒടുവിൽ അവളുടെ അഡ്രസ് കണ്ടെത്തി ...
തപ്പി പിടിച്ചു അവളുടെ വീട്ടിൽ എത്തി ...വീട്ടുകാരോട് സംസാരിക്കേണ്ടത് എങ്ങനെയെന്നു ആലോചിച്ചും ,പറഞ്ഞു പരിശീലിച്ച്ചും റെഡി ആയിട്ടായിരുന്നു ആ പോക്ക് ..
ഞാനവിടെ എത്തുമ്പോൾ അവിടെ ആകെ ബഹളം ആയിരുന്നു .....എനിക്ക് കിട്ടാവുന്നതിൽ വച്ചു ഏറ്റവും മോശം സമ്മാനം ആയിരുന്നു അവിടെ എന്നെ കാത്തിരുന്നത് ....മറ്റൊരാളുടെ താലിക്കു മുൻപിൽ തല കുനിക്കുന്ന അവളുടെ മുഖം കണ്ണീർ മൂടിയ മിഴികളോടെ ഞാൻ കണ്ടു നിന്നു......
ഒന്നും മിണ്ടാതെ ആ ആൾക്കൂട്ടത്തിന് നടുവിലൂടെ ഒറ്റപ്പെട്ടവനായി ഞാൻ നടന്നു ...
ഒരു ഉൾവിളി....തിരിഞ്ഞു നോക്കുമ്പോൾ അവളുടെ കണ്ണുകൾ ....
ആ കണ്ണുകൾ പറഞ്ഞു ....ഒരുപാട് .....
പറയാൻ കൊതിച്ചതും , കേൾക്കാൻ കാത്തിരുന്നതുമായ ഒരുപാട് കഥകൾ ആ ഒരു നോട്ടം കൊണ്ട് അവൾ എനിക്ക് പകുത്തു നല്കി ....
ഒരു വാക്ക് പോലും എനിക്ക് പറയാൻ കഴിഞ്ഞില്ല ...പക്ഷെ അവൾ എല്ലാം പറഞ്ഞു ....പറയാനും , കേൾക്കാനുമായി ഒന്നും ബാക്കി വയ്ക്കാതെ ഞാൻ അവിടെ നിന്നും നടന്നു ......പുറത്തു നല്ല മഴയായിരുന്നു .....ഞാൻ അവളെ ആദ്യമായി കണ്ട നാൾ പതിവ് തെറ്റിച്ചു പെയ്തത് പോലെ.......
ആ 24-ആം പേജിൽ അവൾ എഴുതിവച്ച പോലെ ......"പിരിഞ്ഞു പോയ സ്നേഹങ്ങളെ എന്നും ഓർമിക്കപെട്ടിട്ടുള്ളൂ ....ആ ഓർമ്മകൾക്കാണ് ജീവിതത്തെക്കാൾ മാധുര്യം കൂടുതൽ ...."
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......