Monday, 26 March 2018

എന്തേ വിതുമ്പുന്നതിങ്ങനെ....?

എന്തേ വിതുമ്പുന്നതിങ്ങനെ....?



മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ല-
കളോരോന്നായി അലച്ചു വീഴുന്നു .
കാറ്റിലാടുന്ന പൂമര ചില്ലകളെല്ലാമേ 
മൗനം പൂണ്ടു വിതുമ്പിടുന്നു ...

കോലായില,യയിലായി നീരിറ്റും ശീലകൾ 
വീട്ടിലേക്കെന്തെത്തി നോക്കുന്നു ....
പൂവാലിപ്പശുവിന്റെ അകിടിലെ നനവെന്തേ 
ആരെയോ കാത്തു കരഞ്ഞിടുന്നു ...

ഉമ്മറക്കോലായിലിമ്മിണി നാളായി 
പൂവിട്ട മുല്ലകൾക്കെന്തേ മൗനം ...
തെങ്ങിൻ തടത്തേലങ്ങിങ്ങു ചിക്കി -
ചികയുന്ന കുഞ്ഞിയും മക്കളുമെങ്ങു പോയി ...

അങ്ങിങ്ങു ധൂളികൾ പറ്റിപ്പിടിച്ചിട്ടും 
പരിഭവം ചൊല്ലാത്ത പുസ്തകവും ,
മഞ്ഞൾ കറ കൊണ്ട് മേനി നിറഞ്ഞിട്ടും 
കണ്ണീരു കാട്ടാത്ത തളികകളും 

വെള്ളം തളിച്ചിട്ടു ജീവൻ കെടുത്തുമ്പോൾ 
ഉള്ളം പുകയ്ക്കാത്ത കുഞ്ഞടുപ്പും 
ആരെയും കാണാതെ കടുക് മണികൾ-
ക്കിടയിലൊളിക്കുന്ന നാണയവും 

എല്ലാരുമെന്തേ വിതുമ്പുന്നതിങ്ങനെ ,
ഉമ്മറക്കോലായിൽ അമ്മയുണ്ട് .....
വെള്ള പുതപ്പിച്ചു ചന്ദന ധൂപത്താൽ 
പുഞ്ചിരി തൂകിക്കൊണ്ടമ്മയുണ്ട് .....






4 comments:

  1. സങ്കടം..........ഇതെഴുതാന്‍ കാരണം എന്നാ കുട്ടീ????????????/

    ReplyDelete
  2. കവിത കേട്ടു.നല്ല ആലാപനം.നല്ല ശബ്ദവും,നല്ല ഫീലുമുണ്ട്.അല്ല ഇക്കവിതയ്ക്ക് എന്നാ കാരണം???????/

    ReplyDelete
    Replies
    1. കാരണം ......ഒരു സ്വപ്നം ....അതന്നെ ....ആ സ്വപ്നം സത്യമായാൽ ...ആ ഭയം ....

      Delete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......