ആദമേ....നിന്നോട് .......
ആദമേ....നിന്നോട് .......
ആദമേ....
നീയെന്തി-നീഷന്റെ വാക്കിനെ തെറ്റിച്ചു
പെണ്ണിനെ പ്രണയിച്ചു ധരിണിയെ പരിണയി-ച്ചു ലകിന്റെ നാഥനായി...?
തളിരിലോ,രട വച്ച് പൂമുട്ട വിരിയിച്ചു
പൂങ്കാവനങ്ങളാ-ലുലകിനെ ഉരുവാക്കി ബന്ധങ്ങളെല്ലാം പടുത്തുയർത്തി....
മരുവിനെ മലരാക്കി-യുയിരിനെ പാലൂട്ടി
അഗ്നിയാൽ ശ്രുതി മീട്ടി മാളിക,മാല്യങ്ങൾ,
മാമര തോപ്പുകൾ മണിവർണ സൗധങ്ങൾ എല്ലാമേകി....
പെണ്ണിനും മണ്ണിനും പൊന്നിനും പലതിനും
പിന്നെ മറ്റെന്തിനൊക്കെയോ നീയുമോടി...
കാലം കുതിര കാലിൽ കൈവിട്ടു അതിവേഗമങ്ങോടി പോയിടുന്നു.
ഉണ്മകൾ മൂല്യങ്ങൾ ദൈവം നട്ട നന്മ മരങ്ങൾ കരിഞ്ഞുണങ്ങി....
അമ്മയെ കാണാതെ, പെങ്ങളെന്നോർക്കാതെ,
ഭാര്യയെ അറിയാതെ ,
മകളെയുറക്കാതെ
ഭ്രാന്തനായുമ്മറ വാതിൽക്കൽ നീ നിൽപ്പു..
ചോര പുരണ്ട കരങ്ങൾക്കിനിയും,
കരുത്തുണ്ടെന്നോതി നീ കാവലാളായി....
മാധ്യമമില്ലൊരു പ്രസ്ഥാനമില്ല നീ -
സാത്താനെ വെൽകാൻ തുനിഞ്ഞിറങ്ങി....
കാത്തു നീ.....അമ്മയെ,നന്മയെ,
തിന്മകൾ മൂടിയ അന്ധമാം ഏദൻ തോപ്പിൽ നിന്നും....
വെണ്മയായുമ്മറ കോലായിൽ പുഞ്ചിരിപ്പൂക്കളാൽ-
ചന്തം പരത്തുന്ന കുഞ്ഞിളം പൈതലെ നോക്കവേ....
എന്തിനോ.....,
ആദമേ.....,
പെണ്ണാണിവളെ പൊതിഞ്ഞു കൊൾകെന്നുള്ളംപറഞ്ഞിടുന്നു......
എന്നെ പേടിപ്പിച്ചല്ലോ ബിസ്മിതേ...............
ReplyDeleteഅയ്യോ ....എന്തിനു ?
Deleteഎന്നാ കട്ടിയാന്ന്..............
ReplyDelete