കുറുമ്പൻ ലുട്ടാപ്പി ...!!!
കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി .....
എത്ര തകർത്താലുമൊട്ടും ഭയക്കാതെ കുസൃതി കാട്ടുന്ന ലുട്ടാപ്പി ,
മായാവി കുട്ടനെ കുപ്പിയിലാക്കാനായി മന്ത്രം പഠിക്കുന്നു ലുട്ടാപ്പി....
കുട്ടൂസനപ്പൂന്റേം, ഡാകിനിയമ്മുന്റേം കണ്ണിലെ കണ്മണി ലുട്ടാപ്പി,
വിക്രമനണ്ണന്റെ ഒക്കത്തിരിക്കും , മുത്തുന്റെ മുത്താകും ലുട്ടാപ്പി ....
രാജൂനേം , രാധേയും , നാട്ടിലെ പിള്ളാരേം വട്ടം കളിപ്പിക്കും ലുട്ടാപ്പി ,
മായാവിക്കുട്ടന്റെ മാന്ത്രിക ദണ്ഡിനെ അമ്പേ ഭയക്കുന്നു ലുട്ടാപ്പി .....
അക്ഷര മുത്തുകൾ ചൊല്ലി പഠിച്ചൊരു കാലം മുതൽക്കെന്റെ കൂട്ടാണേ ,
ലുട്ടാപ്പിയില്ലാത്ത ചിത്ര കഥയെനിക്കൊട്ടും പിടിക്കില്ല ചങ്ങായി .....
കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി ......
നന്നായിട്ടുണ്ട് !!!
ReplyDelete:-)
DeletePowlichu..😄
ReplyDelete:-)
Deleteബിസ്മിതാ കവിത ഇഷ്ടായി.
ReplyDeleteഒരു നിമിഷം പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി !
ലുട്ടാപ്പി ദേ ശൂലത്തിൽ കയറി ചിരിച്ചുകൊണ്ട് നിൽക്കുന്നു .
കവിതയിൽ ഡാഗിനിക്കും കുട്ടൂസനും ലൂട്ടാപ്പി കണ്ണിലുണ്ണി എന്ന് പറഞ്ഞതിനോട് ധാർമികമായി വിയോജിപ്പ് ഇണ്ട് ട്ടോ, അതുപോലെ കവിതയുടെ ഒരു ഫ്ലോയ്ക്ക് പോലും അസത്യം എഴുതാൻ പാടില്ല . നമുക്കറിയാം ലുട്ടാപ്പിയുടെ ചെവിയിൽപ്പിടിച്ച് വേദനിപ്പിക്കുക എന്നത് കുട്ടൂസൻ്റെയും ഡാകിനിയുടെയും പ്രധാന വിനോദങ്ങളിലൊന്നാണ്. അതുപോലെ 'കോമ്പല്ലൻ', 'മണ്ടൻ' , 'മാക്രി' , എന്നൊക്കെയാണ് ഇരുവരും ലുട്ടാപ്പിയെ വിളിക്കാറുള്ളത്.സ്നേഹത്തോടെ ഒരിക്കലെങ്കിലും 'ലുട്ടൂ ' എന്ന് അവർ വിളിച്ചിട്ടുണ്ടോ ? അതുപോലെ കവിതയിൽ ബിസ്സു പോലും സ്‌നേഹത്തോടെ ലുട്ടു എന്ന് വിളിച്ചില്ല എന്നത് എനിക്ക് ദുഖമുണ്ടാക്കി. ഞാൻ തന്നെ സ്നേഹത്തോടെ അനിയത്തികുട്ടിയെ ബിസ്സു എന്നല്ലേ വിളിക്ക ?
അതുപോലെ മായാവിയെ പല തവണ ലുട്ടു കുപ്പിയിലാക്കിയിട്ടുണ്ട് ? അത്ര ബുദ്ധിശാലിയാണ് ലുട്ടു . എനിക്ക് മായാവിയെക്കാൾ ഇഷ്ടം ലൂട്ടിവിനെയാണ്. ലുട്ടു തൻ്റെ മാന്ത്രിക കുന്തം ഒരിക്കലും ദുർ ഉപയോഗം ചെയ്തിട്ടില്ല എന്നത് പ്രത്യേകം സ്മരിക്കണം.
എന്തായാലും ലുട്ടുവിനായി ഒരു സ്നേഹോപഹാരമാണ് ഈ കവിത. ലുട്ടു നീണാൾ വാഴട്ടെ. ഞാനും ലുട്ടുവിൻ്റെ കട്ട ഫാനാണ്. ബിസ്സു കവിത നന്നായിട്ടുണ്ട് ട്ടോ ..
സ്നേഹത്തോടെ ചാണക്യൻ
Lots of Love and Thanks for this reading and your valuable opinions.....
Deleteഉഗ്രൻ
ReplyDeleteഅഭിനന്ദനങ്ങൾ
ഉഗ്രൻ
ReplyDeleteഅഭിനന്ദനങ്ങൾ
ലുട്ടാപ്പിയോട് ഐക്യദാർഢ്യം.
ReplyDelete