Tuesday, 28 February 2012

നിഴല്‍.....

               നിഴല്‍.....
 സൂക്ഷിക്കുക, എന്റെ കാല്‍ തെറ്റി 
     വീണു പോകാതെ സൂക്ഷിക്കുക.
രക്ഷിക്കുക, എന്റെ ശൂന്യമാം സത്യത്തെ
    മിഥ്യയായി  മാറാതെ രക്ഷിക്കുക.
ശിക്ഷിക്കുക, എന്റെ രുധിരത്തെ  ചാറാക്കി
    നുണയുന്ന മനുവിനെ ശിക്ഷിക്കുക.
ഭക്ഷിക്കുക, എന്റെ ചിന്തകള്‍  നുരയുന്ന
    മതിയെ ഭക്ഷിക്കുക .

അറിയുക, ഞാനാരെന്ന സത്യത്തെ
പറയുക, എനിക്കറിയേണ്ടതെല്ലാം
കുറിയ്ക്കുക , ഞാനോര്‍ക്കേണ്ടതെല്ലാം
മറയ്ക്കുക, ഞാന്‍ വെറുക്കേണ്ടതെല്ലാം

ഓര്‍ക്കുക,  അക്ഷരമാണത്രേ അറിവ് 
                        അറിവാണെനിക്കഗ്നി
                       വാക്ക് ആയുധമെങ്കില്‍     
                       ആയുധമാണെന്‍ശക്തി...

നീ മറന്നേക്കും  ,ഒരു പക്ഷെ
 ഞാനും മറന്നേയ്ക്കാം എല്ലാം.....
എന്റെ പാദങ്ങള്‍ പിന്തുടരുക.   
ഞാന്‍ നിന്നെയെന്റെ പിന്‍ഗാമിയാക്കാം .

ഞാന്‍ കരയുമ്പോള്‍ നീയും കരയുക.
ഞാന്‍ ചിരിക്കുമ്പോള്‍ നീയും.....
ഞാന്‍ മറക്കുമ്പോള്‍ നീ ഓര്‍ക്കുക.
ഞാന്‍ വെറുക്കുമ്പോള്‍ നീ സ്നേഹിക്കുക.

ഞാന്‍ നിന്റെ നിഴല്‍
നീ എന്റെയും.....!!
നാമീ പ്രകൃതിയുടെ നിഴലുകള്‍
നിഴലായ് മറയുന്ന നിഴലുകള്‍ നമ്മള്‍ 
പാഴ്നിഴലുകള്‍ നമ്മള്‍    

മരണം .......................

                      മരണം .......................
മരണം ; അത് സുഖമുള്ളൊരു അനുഭൂതിയാണ്... എല്ലാ ബന്ധനങ്ങളില്‍ നിന്നും വിമുക്തനാവനുള്ള എളുപ്പവഴി........
ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള എളുപ്പവഴി
അനന്തമായ ജീവിതത്തിലേക്കുള്ള പടിവാതില്‍....

  മഴവില്ലിന്റെ മടിയിലിരുന്നു ലോകം കാണാം ....
കാറ്റിന്റെ സ്പന്ദനങ്ങള്‍ക്കനുസരിച്ച്  ചലിക്കാം.
ദലമര്‍മരങ്ങള്‍ക്ക്   കാതോര്‍ക്കാം...
പൂക്കളോട് കിന്നാരം ചൊല്ലാം...
കിളികളോടോത്തു  പാട്ട് പാടാം.
  എന്ത് സുഖം???!!!!

ഇപ്പോള്‍ ഞാനും അത്തരം ഒരു അനുഭൂതിയിലാണ് ....
അനിര്‍വചനീയമായ അനുഭൂതി ......


പക്ഷെ.. 
 ഇന്നെനിക്കു കൂട്ടായി എന്റെ നിഴല്‍ മാത്രമേ ഉള്ളു . എന്നും എനിക്ക് കൂട്ടായി നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 
എന്റെ സ്വന്തം നിഴല്‍...... !!!!
      

ആധുനിക പുത്രന്റെ ആത്മഹത്യാ കുറിപ്പ്

ഇന്നലെ  ;
  "ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ കഴിയാത്തൊരു എഞ്ചിനീയര്‍ ഞാന്‍
"പണമാണ് വലുതെന്നു കരുതിയോന്‍ ഞാന്‍
പണമല്ല വലുതെന്നു വൈകിയറിയവേ
മുലപ്പാലൂട്ടിയോരമ്മ പോയ്‌ .....
 പിച്ച വയ്ക്കാന്‍ പഠിപ്പിച്ചോരച്ഛനും  പോയ്‌ .....
പൂമാല കെട്ടിത്തരുന്ന  കുഞ്ഞേടത്തി  പോയ്‌...
പഴങ്കഥ ചൊല്ലിയെന്നെ ഉറക്കുന്ന മുത്തശ്ശി പോയ്‌.....
"ജീവിതത്തിന്റെ സ്കെച്ചുകള്‍ മെനയുന്നോരെന്‍ജിനീയര്‍ ഞാന്‍
കുരുടന്റെ കാഴ്ചയില്ലായ്മ ഓര്‍ത്തു ചിരിച്ചവന്‍ ഞാന്‍.
പ്രണയിച്ച പെണ്ണിനെ വഞ്ചിച്ച വിരുതന്‍ ഞാന്‍.

ഇന്ന്.. ;
 " വിലാപ കാവ്യങ്ങള്‍ എഴുതാനറിയാത്ത കവി ഞാന്‍.
മുപ്പതു വെള്ളിക്കാശിനെന്റെ  കൊച്ചു രാജ്യത്തെ ഒറ്റി  കൊടുത്ത യൂദാസ് ഞാന്‍ .
തീവ്രവാദത്തിന്റെ വിത്തുകളീ മണ്ണില്‍ വിരിയിക്കാന്‍
മസ്തിഷ്കത്തെ കുരുതി കൊടുത്തവന്‍ ഞാന്‍.
 ചേതനയറ്റ മേനിയെ   കുതിപ്പറിച്ചതിന്‍
 കുടല്‍മാല വിറ്റ് കാശാക്കിയോന്‍ ഞാന്‍.
കെട്ടിച്ചമച്ച കൊച്ചു കഥകളാലീ മണ്ണില്‍
വര്‍ഗീയ വാദം വളര്‍ത്തിയോന്‍ ഞാന്‍
മാറോടു ചേര്‍ക്കേണ്ട പിഞ്ചു കുഞ്ഞിന്‍
ശ്വാസം കവര്‍ന്നവന്‍ ഞാന്‍ .
മാറത്തടിച്ചു കരഞ്ഞോരമ്മ തന്‍
കണ്ണീര് കാണാത്ത പടുപാപി ഞാന്‍.

വേഗത്തിലോടുന്ന ഭൂമിയെക്കാള്‍
വേഗതിലോടന്‍ പടിചീടാവേ  
അകന്നു പോയ്‌ നന്മകള്‍ എന്നില്‍ നിന്ന്  ....
അറിയാതെ തിന്മയെ നെഞ്ജെട്ടി ഞാന്‍.
പാല്‍ തന്ന പാണിക്കു വിഷമെകിയ പാമ്പു ഞാന്‍.
തെട്ടുകലോരോന്നായെട്ടു     പറഞ്ഞു ഞാന്‍
ഈ മണ്ണില്‍ അലിയട്ടെ .
ഒരു ശിഷ്ട സര്‍പ്പമായ് ഞാനീ മന്നിലളിയട്ടെ.

ഇനി ;
 "ഇനിയെന്റെ മിഴികള്‍ തുറക്കുകില്ല
 ഇനിയെന്നില്‍ കന്നുനീരുരയുകില്ല
ഇനിയെന്നില്‍ പാപങ്ങള്‍ വിടരുകില്ല
ഇനിയെന്റെ ലിപികള്‍ ചലിക്കുകില്ല.
ഇനിയെന്നില്‍ തിന്മ കുടിയെരുകില്ല.
ഇനിയെന്നില്‍ മോഹങ്ങള്‍ പൂക്കുകില്ല
ഇനിയെന്റെ വാക്കുകള്‍ ഉയരുകില്ല
ഇന്ന് ഞാനെന്ന സത്യം മരിച്ചിടും........"

   നവ മാനവനായ് മാറാന്‍
ഇനി ഞാനുമീ മന്നിലലിയട്ടെ...
   ഒരു പവമാമാധുനികപുത്രന്‍ ഞാന്‍ !!!!!
ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍  കഴിയാത്തൊരു എഞ്ചിനീയര്‍ ഞാന്‍ ....
    സ്കെച്ചുകള്‍ പിഴചോരെഞ്ഞിനീയര്‍ ഞാന്‍......"

Sunday, 26 February 2012

ഞാന്‍ ഗാന്ധി അല്ല ........!!!

ഞാന്‍  ഗാന്ധി അല്ല ........!!!
ഞാന്‍ ഗാന്ധി അല്ല ,അതിനര്‍ത്ഥം ഹിട്ലര്‍ ആണെന്നല്ല ,ഇനി ആയിക്കൂടെന്നുമില്ല .....
ഞാന്‍ ഒരു പാര്‍ട്ടിയുടെഉം നേതാവല്ല ,ഒരു പ്രസ്ഥാനതിന്റെയും വക്താവുമല്ല .
എന്റെ ശരികള്‍ നിങ്ങള്‍ തെറ്റെന്നു വ്യഖാനിച്ച്ചാല്‍,അത് നിങ്ങളുടെ ഇഷ്ടം ......എന്ന് കരുതി നിങ്ങളുടെ തെറ്റുകളെ ഞാന്‍ ശരിയെന്നു അംഗീകരിക്കില്ല .എന്റെ തെറ്റുകള്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയുമില്ല .
ജീവിതം കടന്നു പോകുന്ന കുത്തൊഴുക്കില്‍ പലതും സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് ഞാന്‍ എന്നാ സത്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു .....
ഓരോ ദിവസവും എനിക്ക് നല്‍കുന്ന അനുഭവങ്ങള്‍ പുതുതാനെങ്കിലും ഭൂതകാലത്തിന്റെ നിഴലുകള്‍ അവയെ ആലിംഗനം ചെയ്തിരിക്കുന്നു .
മനുഷ്യത്വം മരവിച്ച ഒരു ലോകത്തിന്റെ പ്രതിനിധിയായി ഞാനും മാറുകയാണോ...... ? ,
ഒരു കൊമാലയായി .....?
അരുത് ....ചിരിക്കരുത് .......
നിങ്ങള്ക്ക് വേണമെങ്കില്‍ എന്നെ ഒരു ഭ്രാന്തനായി മുദ്ര കുത്താം .എന്നാല്‍ ഇത് ഒരു ഭ്രാന്തന്റെ ജല്പനമല്ല ....
നിങ്ങളോട് ചേര്‍ന്ന് ഒരു കൊമാലയകന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .നിശബ്ദതയുടെ താഴ്വരയിലിരുന്നു എന്റെ സര്‍ഗസ്രിഷ്ടികളെ  നിങ്ങളിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് .വ്യര്‍തമാകുമോ എന്നെനിക്കറിയില്ല .....
നിങ്ങളിലെ നിങ്ങളെ നിങ്ങള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഭ്രാന്തില്ലാത്ത ഈ ഭ്രാന്തന്റെ ജല്പ്പനങ്ങല്ക്  കാതോര്‍ക്കു .......ഒരു പക്ഷെ നിങ്ങളുടെ ഭ്രാന്ത് നിങ്ങളെ വിട്ടു അകലും എങ്കിലോ .....???
ഒന്ന് കൂടി ...
ബോറടിപ്പിക്കുകയനെന്നു തോന്നരുത് ,ഞാനൊരു സത്യം പറയാം .....
ഞാന്‍ ഗാന്ധി അല്ല ,ഹിട്ലരും അല്ല ...ഞാന്‍ ഒരു പാവം ആധുനിക പുത്രന്‍ .....
പശ്ച്ചാത്താപവിവശനായ ഒരു ആധുനിക പുത്രന്റെ ആത്മഹത്യ കുറിപ്പുമായി നമുക്ക് വീണ്ടും കണ്ടുമുട്ടാം..........