അവളിലേക്ക് ഇനിയും എത്ര ദൂരം ബാക്കി .................!
ഞാനെവിടെയോക്കെയോ പലപ്പോഴായി ഉപേക്ഷിച്ചു കളഞ്ഞ അല്ലെങ്കിൽ കളയാൻ ശ്രമിച്ച എന്നെ എന്തിനൊക്കെയോ വേണ്ടി അവൾ തിരികെ വിളിച്ചു .ഒന്നും പ്രതീക്ഷിക്കാതെ ( പ്രതീക്ഷിച്ചിരുന്നുവോ എന്ന് എനിക്ക് നിശ്ചയമില്ല .അങ്ങനെയെങ്കിൽ മനപ്പൂർവമല്ലെങ്കിലും ഞാൻ അവളെ വേദനിപ്പിച്ചിട്ടുണ്ട് ) എനിക്ക് വേണ്ടി അവൾ എന്തൊക്കെയോ ചെയ്തു . പരിണിത ഫലങ്ങൾ എന്തായാലും എനിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിലൊന്നും തന്നെ "രണ്ടു വട്ടം ചിന്തിക്കൽ" എന്നൊരു രീതി അവൾക്കുണ്ടായിരുന്നില്ല .
വെറും നന്ദി വാക്കുകൾക്കുള്ളിൽ മാത്രം ഒതുക്കി നിർത്താൻ പറ്റുന്നവ ആയിരുന്നില്ല അവൾ എനിക്ക് വേണ്ടി ചെയ്തു തന്ന കാര്യങ്ങൾ . ഞാൻ അവളോട് ചെയ്ത ഒരേ ഒരു സഹായം ഭൂതകാലത്തിന്റെ ഇരുളിൽ നിന്നും വർത്തമാനത്തിന്റെയും ,ഭാവിയുടെയും വെളിച്ചത്തിലേക്ക് അവളെ പറിച്ചു നട്ടു എന്നത് മാത്രമായിരുന്നു ....എന്നാലത് ഈശ്വരൻ എനിക്കേകിയ നിയോഗം മാത്രമായിരുന്നു ..ആ നിയോഗത്തിന്റെ സാക്ഷത്കാരത്തിനായി എനിക്കൊപ്പം മറ്റു പലരും എന്നെ സഹായിച്ചത് കൊണ്ടാകണം ആ പറിച്ചു നടലിന്റെ അവകാശം എനിക്കുള്ളതാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയാതെ പോകുന്നത് .
ഓരോ നിമിഷവും അവൾ എന്നെ അതിശയിപ്പിക്കുകയാണ് .അവസരങ്ങൾ വാതിലിൽ വന്നു മുട്ടി വിളിച്ചപ്പോഴും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഞാൻ അതിനു നേരെ മുഖം തിരിച്ചിട്ടുണ്ട് .ഇന്നിപ്പോൾ അവൾക്കു വേണ്ടി ഞാൻ അവസരങ്ങൾ തേടി നടക്കുകയാണ് .പക്ഷേ ഞാൻ അവയെ കണ്ടെത്തും മുൻപേ തന്നെ അവൾ അവയെ എന്റെ അരികിലേക്ക് എത്തിക്കുന്നു .അപ്പോൾ അവൾ അനുഭവിക്കുന്ന ആനന്ദം ,ആ ആനന്ദം എനിക്കേകുന്ന ആത്മസംതൃപ്തി ....ഈ ലോകത്ത് അത് മനസ്സിലാക്കാൻ കഴിയുന്ന മൂന്നാമതൊരാൾ ഇപ്പോൾ വനവാസത്തിലാണ് .
ഓരോ ജീവിതങ്ങളും മുന്നോട്ടു പോകുന്നത് ഓരോ പ്രതീക്ഷകളിൽ അടിയുറച്ചാണ് ."അവൾ " ഇന്ന് പലരുടെയും പ്രതീക്ഷയാണ് ......ആത്മാർഥമായ ആഗ്രഹമാണ് ....അതിലേക്കുള്ള കാത്തിരിപ്പിന്റെ വാർഷികം ഞാൻ പോലുമറിയാതെ കടന്നു പോയെന്നത് ഞാനറിയുന്നത് തന്നെ അവൾ പറഞ്ഞിട്ടാണ് ..
ആ പ്രതീക്ഷയ്ക്കും യാഥാർത്യത്തിനുമിടയിലെ ദൂരം ഇല്ലാതായെങ്കിൽ ..........ഉറക്കമറ്റ രാത്രികളുടെയും ,പ്രതീക്ഷ നിറഞ്ഞ നാളുകളുടെയും അവസാനം പ്രത്യാശയുടെ സൂര്യൻ ഉദിച്ചുവെങ്കിൽ .............ജീവിതമേ ..ഞാനെത്ര ധന്യ...
PROMISES are always meant to be kept...After breaking that SORRY means nothing.......
ഓരോ ജീവിതങ്ങളും മുന്നോട്ടു പോകുന്നത് ഓരോ പ്രതീക്ഷകളിൽ അടിയുറച്ചാണ് ."__
ReplyDeleteനന്നായിട്ടുണ്ട് ഇനിയും എഴുതുക.