എങ്ങനെ പുഞ്ചിരിക്കാം ...........???
പുഞ്ചിരി എന്തെന്ന് എനിക്ക് അറിയില്ല ......
പുഞ്ചിരിക്കാന്‍ ആരും എന്നെ പഠിപ്പിച്ചിട്ടില്ല ....
ആരും പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല .....
പരിഹാസത്തിന്റെ കുന്തമുനകളെയാണ് നിങ്ങള്‍ പുഞ്ചിരി എന്ന് വിളിക്കുന്നതെങ്കില്‍ ,ഞാന്‍ ഹൃദയത്തില്‍ കൈ വച്ച് പറയട്ടെ.....നിങ്ങളുടെ പുഞ്ചിരി നിങ്ങള്‍ നിങ്ങള്‍ക്കായി നീട്ടുന്ന പരിഹാസശരങ്ങള്‍ ആണ് .
പുഞ്ചിരി എന്തെന്ന് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങളുടെ മനോമുകുരത്തില്‍ കൈകാലിളക്കുന്ന നിങ്ങളുടെ ബാല്യകാലത്തിലേക്കു തിരിച്ചു പോകു.അവിടെ എത്തിക്കഴിഞ്ഞു എന്ന് ഉറപ്പായാല്‍ നിങ്ങളുടെ മിഴികള്‍ അടയ്കുക ...
നിഷ്കകളങ്കമായ പുഞ്ചിരി നിങ്ങള്‍ക്ക് നേരെ നീട്ടുന്ന ഒരു പിഞ്ചോമനയെ നിങ്ങള്‍ക് കാണാം .....
കാപട്യമില്ലാത്ത മനസ്സിന്റെ കുളിരോലുന്ന പുഞ്ചിരി ....
ആ സുഖമുള്ള ഓര്‍മയില്‍ മുഴുകുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളുടെ ചുണ്ടില്‍ വിടരുന്ന മനോഹരമായ മലരാണ്
പുഞ്ചിരി ..................
സുഹൃത്തേ, ബാല്യത്തിലേയ്ക്ക് മടങ്ങാതെതന്നെ പുഞ്ചിരിക്കുവാന്‍ കഴിയുന്നവര്‍ നമുക്കുചുറ്റുമുണ്ട്... താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ മനസ്സുകൊണ്ട് ചിന്തിക്കുന്നവര്‍....
ReplyDeletevalare nalla kaaryam........appol kureyere bhaagyavaanmaar namukkidayilum undu...
ReplyDelete