Sunday, 19 October 2014

ഒന്നിങ്ങനെ ജീവിച്ചു നോക്കിയാലോ .....!


ഒന്നിങ്ങനെ ജീവിച്ചു നോക്കിയാലോ .....!



ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനുള്ള ഏക വഴി ആ നിമിഷത്തിൽ തന്നെ ജീവിക്കുക എന്നതാണ് ..പക്ഷേ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും അതു തന്നെയാണ് ... നമ്മെ ഭരിക്കുന്നത്‌ വികാരങ്ങൾ ആണ് എന്നതാണ് അതിന്റെ കാരണം...

ഇന്നലകളെ മറക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അത് നടക്കാറില്ല ..കാരണം മറക്കാൻ ശ്രമിക്കുന്നതെന്തോ അതിനെ ഓർമ്മിക്കാൻ കാരണമാകുന്ന സാഹചര്യങ്ങൾ നമ്മൾ പോലുമറിയാതെ നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടെയിരിക്കും ...അതൊരു പ്രകൃതി നിയമം ......


നാളെ എന്താകും എന്ന് ആലോചിച്ചു കൂട്ടി ഇന്നത്തെ സന്തോഷം നമ്മൾ മറക്കും ....അവസാനം ഇന്നലെയുമില്ല  ,ഇന്നുമില്ല  ,നാളെയുമില്ല എന്ന അവസ്ഥയാകും. ...

ഈ നിമിഷത്തിൽ ജീവിക്കാൻ വേണ്ടി ചെയ്യേണ്ടത് എന്താണെന്നല്ലേ ... .....

ഇത്രമാത്രം ....

"" വികാരങ്ങളെ ബന്ധനസ്ഥരാക്കാതിരിക്കുക .വികാരങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം നല്കുക..ഹൃദയത്തിനുള്ളിൽ അടച്ചു പൂട്ടാതെ അവരെ പുറത്തെക്കെത്തിക്കുക .ചുറ്റുമുള്ളവർ  എന്തു വിചാരിക്കും എന്ന ചിന്തയെ തല്കാലത്തേക്ക് ഉപേക്ഷിക്കുക ""


എന്ത് പറയുന്നു മാഷേ ....???ഈ ചിന്ത പൊട്ടത്തരമാണോ .....????

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. തെറ്റാണെന്ന് തോന്നുന്നില്ല മാഷേ....
    "ഇന്നലകളില്‍ കുരുങ്ങികിടക്കുന്നവര്‍ മറന്നുപോകുന്ന ഒന്നുണ്ട്... അവര്‍ക്ക് നഷ്ടമാകുന്നത് ഇന്നുകള്‍ മാത്രമല്ല, നാളെയുടെ ഇന്നലകള്‍ കൂടിയാണ്...."
    so living in present and try to make yesterdays for tomorrow...
    എന്താ ഇതിലെന്തേലും കുഴപ്പമുണ്ടോ???
    :)

    ReplyDelete
  3. ഇന്നിൻറെ ഇന്നലെകളെ സ്നേഹിക്കാൻ സാധിക്കുമെങ്കിൽ , നാളെയുടെ ഇന്നലെകളും മധുരതരമായിരിക്കും ...is it?

    ReplyDelete
  4. ofcrs guyz.....മറവിയുടെ കയങ്ങളിലേക്ക് ഒന്നിനെയും മനപ്പൂർവം തള്ളിയിടാതെ എല്ലാത്തിനും പിന്നിൽ ഒരു നല്ല കാരണമുണ്ട് എന്ന സത്യത്തെ അംഗീകരിച്ചാൽ ഇന്നലെകളും ,ഇന്നും ,നാളെയും എല്ലാം മനോഹരമായിരിക്കും ......

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......