പലേരി മുത്തുകൾ ....!!
- പേര് കൊണ്ട് തന്നെ ചിലർ ആദരിക്കപ്പെടും . ചിലർക്ക് പേര് പോലും അധികപ്പറ്റാണ് ...
- അതൊരു സുഖമാണ് .അച്ഛന്റെ മണം , അമ്മയുടെ മണം എന്നൊക്കെ പറഞ്ഞു മരണം വരെ കൊണ്ട് നടക്കാൻ കിട്ടുന്ന അപൂർവ്വം ചില സ്വകാര്യ സ്വത്തുക്കൾ ....
- അടുത്ത് നിന്ന് കണ്ടാലും അകലെ നിന്ന് കണ്ടാലും ഈശ്വരനും മനുഷ്യനും എല്ലാം ഒരുപോലെ ...
- നിങ്ങളും ഞാനും തമ്മിൽ ഒരേ ഒരു ബന്ധമേ ഉള്ളൂ ..മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ..
- അനുഭവത്തിന്റെ തീക്ഷ്ണത നിയന്ത്രിക്കുന്നവന്റെ മാന്ത്രിക സ്പർശമാണ് സമയം എന്ന വേദാന്തം .എന്ത് കണ്ടുവോ അതിന്റെ വേദന കാലക്രമേണ കുറഞ്ഞു തുടങ്ങുന്നു ..അല്ലെങ്കിൽ ആർക്കും ജീവിക്കാൻ കഴിയില്ല .
- ഒന്ന് ചിരിച്ചു തീർക്കാനുള്ള സമയമേ ഉള്ളു ആകെ ജീവിതത്തിന് .
- വെറുതെയെന്തിനാ മറ്റൊരുത്തന്റെ മുറിയിലേക്ക് എത്തി നോക്കുന്നത് .തികച്ചും അന്യമായ ഒരു ലോകമാകും .തനിക്കു ഒരു വികാരവും തോന്നാത്ത ലോകം ..
- നാശത്തിനു തീ നല്കുന്നവന് സ്വല്പ നേരം മാത്രമേ ചുറ്റും കത്തിയെരിയുന്ന കാഴ്ച നോക്കി നില്ക്കാൻ കഴിയു ..
- ലോകം മാറുകയാണ് .മനുഷ്യൻ മനുഷ്യന്റെ ഭാഷ മറന്നു തുടങ്ങുകയാണ് .അയൽക്കാരൻ മാത്രമല്ല ,അടുത്ത മുറിയിൽ കഴിയുന്നവൻ വരെ ശത്രുവാകുകയാണ് ..
- കേൾക്കാൻ സുഖമുള്ള പദമാണ് സ്നേഹം .അനുഭവിക്കുമ്പോൾ ഏറ്റവും മധുരിക്കുന്നതും അത് തന്നെ ...
- കുറ്റപ്പെടുത്തലുകൾ കൊണ്ട് താല്കാലിക വിജയം എന്നതിനപ്പുറം മനുഷ്യൻ ഒന്നും നേടുന്നില്ല ..പറയുന്നതിലെ പൊരുത്തക്കേടുകൾ പറയുന്നവന് തന്നെ തെളിയണം ..അപ്പോഴേ ബന്ധത്തിന് ഒരു ദ്രിടത കൈവരു ..
- എന്താ ചെയ്യ ...ജനിച്ചു പോയില്ലേ ...ജീവിച്ചല്ലേ പറ്റു ..
- കുട്ടികൾക്കെല്ലാം കുട്ടിക്കാലത്തേ ഭംഗിയുള്ളൂ .വലുതായാൽ എല്ലാം പോയി ...പിന്നെയെന്ത് അമ്മ ..പിന്നെയെന്ത് അച്ഛൻ ...ദാഹം മാറിയാൽ പിന്നെ അവർക്കെന്തിനാണ് മനുഷ്യാ മുലപ്പാൽ ..
- മരണം ഒരു തിരിച്ചു വിളിക്കലാണ് ...വരില്ലെന്ന് പറയാൻ കഴിയാത്ത ഒരു തിരിച്ചു വിളിക്കൽ ..
- കുഞ്ഞുങ്ങളായാൽ ആഗ്രഹിക്കും .ആഗ്രഹിച്ചുവോ ...അതപ്പം തന്നെ സാധിച്ചു കിട്ടേം വേണം .പുറം ലോകവും അവരും തമ്മിലുള്ള വിത്യാസം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടാകണമെങ്കിൽ അവർ വളരണം ...
- അനുഭവം അഗ്നിയാണ് ..
- എത്ര വേഗമാണ് ഓരോ രാത്രിയും ഒരു സ്വപ്നത്തിന്റെ നേർപകുതി പോലും കഴിയുന്നത് കാത്തു നില്ക്കാതെ വഴി മാറുന്നത് ...
- ഇനിയും ഏഴു ദിവസമേ ഉള്ളു എന്നറിയുംപോഴാണ് സമയത്തിന്റെ വേഗതയെക്കുറിച്ചു ബോധവാനാകുന്നത് ...
- പണ്ട് ചവിട്ടി നടന്ന വഴികളിലെ പഴയ നിഴലുകളിൽ പൂക്കൾ വിരിഞ്ഞത് കാണുക രസകരമാണ് ..
- മുന്നിൽ പോയവനും പിറകെ വരുന്നവനും ചില നേരങ്ങളിൽ കാലം ഒരേ വിധം അനുഭവപ്പെടുന്നു ...
- ഓർമ്മകൾ നശിക്കുന്നത് വരെ മനസ്സിൽ സൂക്ഷിക്കാൻ ഒരു മുത്തെങ്കിലും കടം ചോദിക്കണം ...
- സർവദുഖങ്ങളും ദത്തെടുക്കാൻ ആരോ വരിക ഈശ്വരൻ പടി കടന്നു വരുന്നത് പോലെയല്ലേ .പറയുന്ന കളവും മനസ്സിലടിയുന്ന അതിന്റെ സത്യവും നമ്മളെക്കാൾ മുൻപേ ഈശ്വരൻ കാണില്ലേ ...
- ചില മരങ്ങളില്ലേ പടർന്നു പന്തലിക്കും .പക്ഷെ പാകം വന്ന ഒരു കായ കാണാനുണ്ടാകില്ല .വല്ലതും ഉണ്ടായാൽ തന്നെ അത് വെള്ളയ്ക്ക പരുവത്തിലാകും ...
- ചെറിയ ചെറിയ തിരകൾ ഒരു കൊടുംകാറ്റിനെ പേറുന്നു ...ഇനിയും വിരിയാനിരിക്കുന്ന പൂമൊട്ടുകൾ പ്രപഞ്ചം മുഴുവൻ മൂടുന്ന വസന്ത കാലമായി മാറുന്നു ...
- മൂത്ത മകനായി ജനിക്കുന്നത് ഒരു അവതാരമാണ് .ഏതു ദൈവവും ജനിച്ചത് അവരുടെ തന്തമാരുടെ മൂത്ത മകനായിട്ടാകും .പിന്നീടൊരു ജീവിതമുണ്ട് .അതൊരു ജീവിതം തന്നെയാണ് ..
- സാഗരം മഹാസാഗരത്തിൽ വിലയം പ്രാപിക്കുന്നുവെന്നതു പ്രപഞ്ച സത്യം ...
- മനുഷ്യൻ അങ്ങനെയാണ് .തലച്ചോറിൽ സ്വപ്‌നങ്ങൾ പഴുത്താൽ സ്വയം തല വെട്ടി അവൻ മറ്റുള്ളവന് ഹോമിക്കണം ...
- കഥകളില്ലാത്ത ലോകം ആകാശമില്ലാത്ത ഭൂമിയാണ് ..
- ഉത്തരവാദിത്തങ്ങൾ മനുഷ്യനെ വട്ടം കറക്കും .ആവശ്യമില്ലാത്ത സമ്ഘട്ടനങ്ങളിലേക്ക് വഴി തിരിക്കും ...
- തണൽ മരം വെട്ടി മാറ്റി പെട്ടന്ന് വെയിൽ ഏല്പ്പിക്കുംപോൾ ഏതു ഇളം തളിരും നല്ല പോലെ വാടും ...പിന്നെ വാശി പിടിച്ചു ശക്തി സംഭരിച്ചു ഒരു വളർച്ചയാണ് ..അത് നേരെയാവാം ...വളഞ്ഞാവാം ..അരികിൽ നില്ക്കുന്ന മറ്റാരുടെയെങ്കിലും തലയിൽ അള്ളിപ്പിടിച്ചു കയറിയിട്ടാവാം ..കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...വെട്ടി മാറ്റിയ സമയത്തെ ശപിക്കുക ..സ്വന്തം വീഴ്ചയിൽ പരിതപിക്കുക ....
- അവനവനു പറ്റിയതല്ലെന്നു തോന്നിയാൽ അപ്പോൾ കളയുക .
- സ്വപ്നത്തിൽ എത്ര ഭയന്ന് നിലവിളിച്ചാലും ആരും കേൾക്കില്ല ...
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......