ജീവിതം ഇങ്ങനൊക്കെയാണ് ഭായ് ......!
ജീവിതം ഇടയ്ക്കൊക്കെ നമ്മെ നോക്കി പുഞ്ചിരിക്കുന്നു ...നമ്മെയും ചിരിക്കാന്‍ പഠിപ്പിക്കുന്നു .
എന്നിട്ടും എന്ത് കൊണ്ടോ കണ്ണീരിന്‍റെ
നനവുള്ള സത്യങ്ങള്‍ നമ്മളില്‍ നിന്നും മാഞ്ഞു പോകുന്നില്ല ...
കാലം നമ്മളെ പലതും മറക്കാന്‍ പഠിപ്പിക്കുന്നു ...പലതും മറക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് ..
പക്ഷേ മറക്കാന്‍ ശ്രമിക്കുംതോറും
ഓര്‍മ്മകള്‍ നമ്മില്‍ മഴയായി പെയ്യുന്നു .
ജീവിതം നമുക്ക് പലതും നല്‍കുന്നു ..ചിലപ്പോള്‍ ഒരു വാക്ക്
പോലും ചോദിക്കാതെ തന്നതൊക്കെ നമ്മളില്‍ നിന്നും എന്നെന്നേക്കുമായി തിരിച്ചെടുക്കുന്നു ...
പഴി ചാരിയും കരഞ്ഞും ജീവിതത്തെയും അത് സമ്മാനിച്ച ശക്തിയെയും
കുറ്റപ്പെടുത്തുന്നതല്ലാതെ
ജീവിതമെന്തെന്ന് അറിയാന്‍ നാം ശ്രമിക്കുന്നില്ല..
ജീവിതം നമ്മള്‍ എങ്ങനെയൊക്കെയോ ജീവിച്ചു തീര്‍ക്കുന്നു ..
പരസ്പര വിശ്വാസമാണ് ബന്ധങ്ങളുടെ അടിസ്ഥാനമെന്ന് നാം പറയുന്നു .
പക്ഷേ മറ്റുള്ളവരെ അംഗീകരിക്കാനോ , മനസ്സിലാക്കാനോ നാം തയാറാകുന്നില്ല ..
പകരം നമ്മുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ നമ്മള്‍ പെടാപ്പാട് പെടുന്നു .
നേട്ടങ്ങളെക്കാളുപരി നഷ്ടങ്ങളുടെ പുസ്തകമാണ് ജീവിതമെന്ന് നമ്മള്‍ പറയുന്നു .എന്നാല്‍ ഈ നഷ്ടങ്ങള്‍
വരുത്തുന്നത് നമ്മളാണെന്ന് നാം തിരിച്ചറിയുന്നില്ല ...നഷ്ടങ്ങള്‍ നികത്താനൊട്ട് ശ്രമിക്കുന്നുമില്ല ..
ആശയത്രേ നിരാശയ്ക്ക് ഹേതു ...ആശിക്കാതിരിക്കാന്‍ നമുക്ക് കഴിയുന്നില്ല ...
ആശിച്ചതൊക്കെ നേടാന്‍ നാം കഷ്ടപ്പെടുന്നില്ല ..
പിന്നെങ്ങനെ നിരാശപ്പെടാതിരിക്കും ......???
മറ്റുള്ളവരുടെ തെറ്റിനെ ചികഞ്ഞു കണ്ടെത്തുന്നു ..
സ്വന്തം തെറ്റുകളെ മറയ്ക്കാന്‍ മറ്റുള്ളവരുടെ ശരികളെ തെറ്റുകളെന്നു മുദ്ര കുത്തുന്നു .
നമ്മുടെ തെറ്റുകളെ ശരികളായി വ്യാഖ്യാനിക്കുന്നു ...
സ്നേഹിക്കുന്നുവെന്ന് ആണയിടുന്നു .പക്ഷേ പലപ്പോഴും
സ്നേഹം അഭിനയമായി മാത്രം മാറുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തുറന്നു സമ്മതിക്കുന്നില്ല....
സ്വന്തം താല്പര്യങ്ങളാണ് വലുതെന്നുള്ള ഉറച്ച വിശ്വാസം ...അത് നമ്മള്‍ പോലുമറിയാതെ നമ്മളെ സ്വാര്‍ത്ഥരാക്കി മാറ്റുന്നു ...
തമ്മില്‍ നമ്മള്‍ ഒരിക്കലും ചേര്‍ന്നു പോകില്ലെന്ന് അറിഞ്ഞിട്ടും പരസ്പരം നമ്മള്‍ നമ്മളെ തന്നെ ക്രമീകരിക്കുന്നു ..
ആര്‍ക്കൊക്കെയോ വേണ്ടി .....
ആരെയൊക്കെയോ അല്ലെങ്കില്‍ എന്തിനെയൊക്കെയോ ഭയന്നു ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിച്ച ചിലതിനെയൊക്കെ പാതി വഴിയില്‍ ഉപേക്ഷിക്കുന്നു ....എന്നിട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ എന്തിന്റെയൊക്കെയോ പുറകെ
ആര്‍കൊക്കെയോ വേണ്ടി വീണ്ടും ഓടുന്നു
നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനാണ് ഭായ് ....
ഇനിയും ഇങ്ങനൊക്കെ തന്നെ അങ്ങു ജീവിക്കേം ചെയ്യും .....

No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......