ഒരു ദിനം കൂടി ......!!
ഓരോ ദിവസവും മറ്റൊന്നിൽ നിന്നും ഏറെ വിത്യസ്തമാണ് ....ചില പകലുകൾ തീർത്തും തെളിഞ്ഞവയായിരിക്കും ......പുഴയിലെ തെളിനീരിൽ വെള്ളാരം കല്ലുകളെ കാണുന്നത് പോലെ ഹൃദ്യമായ അനുഭൂതികൾ നല്കുന്ന ദിനങ്ങൾ...... ചില ദിവസങ്ങളാകട്ടെ ആകെ നനഞ്ഞു കുതിർന്നിരിക്കും...ഓർക്കാൻ ഒരല്പം കണ്ണുനീർ ബാക്കി വച്ചാകും അത്തരം ദിനങ്ങൾ കടന്നു പോകുക ...എന്നാൽ ചില ദിനങ്ങൾ ഉണ്ട് .....അപ്രതീക്ഷിതമായ പലതും സമ്മാനിച്ചു കടന്നു പോകുന്നവ .....ഓർമയിൽ സൂക്ഷിക്കാൻ മധുരമുള്ള ഒരു ദിവസം ....അത് പോലെ ഒരു ദിവസമാണ് പിറന്നാൾ ദിനം ..
ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ നിന്നും നഷ്ടമാകുന്ന ദിവസങ്ങൾക്കു വേണ്ടിയുള്ള ഒരു ആഘോഷം .... ആ ആഘോഷം സമ്മാനിക്കുന്ന കുറെ നല്ല നിമിഷങ്ങളുണ്ട് ...ആ നിമിഷങ്ങൾക്ക് മുൻപിൽ മരണം എന്ന സത്യം ഒന്നുമല്ലാതായിപ്പോകുന്നു. അതിനു കാരണം ആ ദിവസത്തെ മധുരമുള്ളതാക്കുന്ന വ്യക്തികൾ തന്നെയാണ് ...
ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ജീവിതത്തിൽ ഓർമ്മകൾ മാത്രമാണല്ലോ സ്ഥായിയായി നില നില്ക്കുന്നവ ....അർദ്ധരാത്രി എന്നും പുതിയ പകൽ എന്നും വേർതിരിക്കാതെ ക്ലോക്കിൽ 12:00 അടിക്കുന്നതിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ട് .....
ഓരോ നിമിഷവും ഓരോ യുഗങ്ങളുടെ ദൈർഘ്യമായി മാറുന്ന വേളകൾ...
inbox -ലെ ആദ്യ പിറന്നാൾ ആശംസ ആരുടേതാണെന്ന് അറിയാൻ .....
ആദ്യം ആരാകും പിറന്നാൾ ആശംസ നേരാൻ ഫോണ്‍ വിളിക്കുന്നത് എന്നറിയാൻ ......വേണ്ടിയുള്ള കാത്തിരിപ്പ് .......അതറിഞ്ഞതിനു ശേഷമേ ഉറക്കം പോലും നമ്മെ അനുഗ്രഹിക്കു .......
പിറന്നാൾ ദിവസം പിന്നെ പറയേണ്ടതില്ലല്ലോ ......അന്ന് വൈകുംവരെ ഫോണ്‍ വിളികളും മെസ്സജുകളും കൊണ്ട് ഒരു ഉത്സവം തന്നെയായിരിക്കും ....
എല്ലാ തിരക്കും ഒഴിഞ്ഞു സ്വസ്ഥമായി ഇരിക്കുമ്പോൾ ആകും കഴിഞ്ഞു പോയ നിമിഷങ്ങളുടെ മൂല്യം എത്രയായിരുന്നു എന്ന് നാം തിരിച്ചറിയുന്നത് ....അവയോരോന്നായി ഓർത്തെടുത്തു പുഞ്ചിരിക്കുന്നത് .......
ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ സാധിച്ച്ചവർ എത്രയോ ഭാഗ്യവാന്മാർ .
" ഭൂമിയിലെ ഓരോ മനുഷ്യന്റെയും ഓരോ നിമിഷവും , ഓരോ പ്രവൃത്തിയും അവന്റെ ആത്മാവിൽ കുറെ നന്മയുടെ മുകുളങ്ങൾ വിരിയിക്കുന്നുണ്ട് .....""
ഞാൻ പോലും അറിയാതെ എന്നിലും കുറെ നന്മയുടെ മുകുളങ്ങൾ വിരിയിച്ചെടുത്ത കുറെ നല്ല സൌഹൃദങ്ങളെ ഓർക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു കുളിര് ........ഇനിയും എന്നെയും കാത്തു എന്തൊക്കെയോ മനോഹര സ്വപ്‌നങ്ങൾ ഇവിടെ ഉണ്ടെന്ന പ്രതീക്ഷ ........ആയുസ്സ് നീട്ടി കിട്ടുമെങ്കിൽ അടുത്ത പിറന്നാൾ ദിനവും മനോഹരമാകുവാൻ വേണ്ടി വീണ്ടും ഒരു കാത്തിരിപ്പ് ബാക്കിയാകുന്നു ........ ഇന്നത്തെ സൂര്യനും അസ്തമിച്ചിരിക്കുന്നു .....
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......