സംഭവാമി യുഗോ യുഗോ അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...
നഷ്ടപ്പെടലിൽ നിന്നെ നമുക്ക് ഇഷ്ടപ്പെട്ടത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയു എന്ന് പറയുന്നത് തീർത്തും സത്യമാണ് ....അത് വ്യക്തി ആയാലും , വസ്തു ആയാലും .....
അനുവാദം ചോദിക്കാതെ പലരും കടന്നു പോകുന്ന ജീവിതമാണ് നമ്മുടേത് ...കൂടെയുള്ളവരെ കുറിച്ച് പലപ്പോഴും നമ്മൾ ആലോചിക്കാൻ ശ്രമിക്കാറില്ല ...പക്ഷെ അവർ നമ്മളിൽ നിന്നും അകലുകയാണ് എന്ന തോന്നൽ , ആ തോന്നൽ ഉണ്ടാകുമ്പോൾ മാത്രം ആണ് നമ്മൾ ചിന്തിക്കാൻ തുടങ്ങുക ..., അവർ നമുക്ക് ആരായിരുന്നു എന്ന് ...നമ്മൾ അവരെ സ്നേഹിച്ചിരുന്നോ എന്ന് ....
ഈശ്വരന്റെ തിരക്കഥയിൽ ഇടയ്ക്ക് നമ്മുക്ക് ചില തിരുത്തലുകൾ സാധ്യമാണെങ്കിലും , ആ തിരക്കഥയെ മുഴുവനായും നമ്മുടെ ഇഷ്ടത്തിനു മാറ്റിയെഴുതാൻ കഴിയില്ലല്ലോ അല്ലെ ......അങ്ങനെയാണെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നടന്നേനെ ...എങ്കിൽ പിന്നെ നമുക്ക് കഴിഞ്ഞു പോയതിനെ കുറിച്ചോർത്തു പശ്ചാത്തപിക്കേണ്ടിയോ , നടക്കുന്നതിനെ കുറിച്ചു ഓർത്ത് ആകുലപ്പെടെണ്ടിയോ , വരാനിരിക്കുന്നതിനെ കുറിച്ചോർത്തു പേടിക്കുകയോ ചെയേണ്ടി വരില്ലായിരുന്നുവല്ലോ ....അല്ലെ ...??
ഈ ജീവിതം വളരെ വിചിത്രമാണ് ....ഇവിടെ കണ്ടു മുട്ടുന്നവർ അതിനേക്കാൾ ഏറെ വിചിത്രത പുലർത്തുന്നവരും,,,,,കണ്ണ് കൊണ്ട് സത്യം പറഞ്ഞും , നാവു കൊണ്ട് കള്ളം പറഞ്ഞും , ഹൃദയം കൊണ്ട് സ്നേഹിച്ചും , ബുദ്ധി കൊണ്ട് വെറുത്തും കൂടെ നടക്കുന്ന കുറെ പേർ.....
എപ്പോഴും നമുക്ക് ദോഷകരമല്ലാത്ത ഒരു "സേഫ് സോണ്‍" -ഇൽ നില്ക്കാനാണ് നമ്മൾ ശ്രമിക്കാറ്...അത് കൊണ്ട് മാത്രമാണ് നമ്മൾ മനുഷ്യർ ഇത്രയേറെ വിചിത്രമായി പെരുമാറുന്നത് ....!
എല്ലാവർക്കും എല്ലാവരെയും മനസ്സിലാകും ...എന്നാൽ മനപ്പൂർവം മനസ്സിലായില്ല എന്ന് നടിക്കും .....മനസ്സിലാകാതെ പോകുന്ന ചില അപൂർവ്വം നിമിഷങ്ങളെ ഉള്ളു മനുഷ്യജീവിതത്തിൽ ....
പക്ഷെ ആ നിമിഷങ്ങൾ സമ്മാനിക്കുന്ന നഷ്ടം ....അത് വളരെ വലുതാണ് ,,,ഒരിക്കലും നികത്താൻ പറ്റാത്ത അത്രയ്ക്കും വലിയ നഷ്ടം ...
ആകെപ്പാടെ ഉള്ള ഒരേ ഒരു പോംവഴി അത്ഭുതങ്ങളിൽ വിശ്വസിക്കുക എന്നതാണ് ........അപ്രതീക്ഷിത യാഥാർത്യങ്ങളുടെ സ്വപ്നഭൂമിയായ ഈ ജീവിതത്തിൽ ചിലപ്പോൾ നമ്മൾ പോലുമറിയാതെ എന്തേലും അത്ഭുതം സംഭവിച്ചാലോ .....???????/
സംഭവാമി യുഗോ യുഗോ ....അതുകൊണ്ട് നമ്മളിങ്ങനെ ഗോ ഗോ ...!!
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......