ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...
ഇതൊരു ഒളിച്ചോട്ടമാണ് നിഹാൽ ...നിന്നിൽ നിന്നും എന്നിലേക്ക് ഉള്ള അത്രയും ദൂരമുണ്ട് ഇതിന്.ഇത് ഞാൻ ഒരിക്കലും ആഗ്രഹിച്ചതല്ല ....പക്ഷെ ഇനിയങ്ങോട്ടുള്ള എന്റെ ഒരുപാട് ആഗ്രഹങ്ങൾക്ക് ഇതൊരു ആവശ്യമാണ് .....കണ്ട നാൾ മുതൽ വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന നിമിഷം വരെ നീ എനിക്ക് വേദനയാണ് .....വേദന മാത്രം ....!!!
സ്നേഹം വേദനയാണ് എന്ന് എന്നെ പഠിപ്പിച്ചത് നീയാണ് ....അതും അനുഭവങ്ങളിലൂടെയുള്ള പഠനം ...
നിന്നെ കണ്ടുമുട്ടും വരെ ഞാൻ എന്നെക്കുറിച്ചു ബോധവതിയായിരുന്നു.....
എന്റെ ചിന്തകൾക്കോ , സ്വപ്നങ്ങൾക്കോ കടിഞ്ഞാണില്ലായിരുന്നു ... ഞാനൊരു പറവയായിരുന്നു...
പക്ഷെ നിന്നെ കണ്ടുമുട്ടിയ നാൾ മുതൽ എനിക്ക് എന്നെ നഷ്ടമായി തുടങ്ങി ...
എന്റെ സ്വപ്നങ്ങൾ തുടങ്ങുന്നതും, ഒടുങ്ങുന്നതും നിന്നിൽ ......
ഞാൻ എന്നെ മറന്നു , എന്നിൽ നിന്നെ പ്രതിഷ്ടിച്ചു ....
ഞാനായി തുടങ്ങി നീയായി മാറി നിന്നിൽ ചെന്നെത്തി നില്ക്കുന്ന ഒരു പുഴയായി ഞാൻ പോലുമറിയാതെ ഞാൻ മാറി .....പക്ഷെ ....!!!!
നിനക്ക് ഞാൻ ആരുമല്ലായിരുന്നു , എനിക്കതറിയാം .....
പക്ഷെ നീ എനിക്ക് ആരൊക്കെയോ ആയിരുന്നു ...,നിഹാൽ ....!
രണ്ടു ധ്രുവങ്ങളായിരുന്നു നമ്മൾ .....ആകർഷിക്കപ്പെടെണ്ടവ എന്ന് ഞാൻ ആഗ്രഹിച്ച , വിശ്വസിച്ച എന്നാൽ വികർഷിക്കപ്പെട്ടു പോയ രണ്ടു ധ്രുവങ്ങൾ ....
ഞാൻ പലരെയും വെറുക്കാനും , സ്നേഹിക്കാതിരിക്കാനും ഇന്ന് നീ ഒരു കാരണമാണ് , ആ കാരണത്തെ ഇനിയും വളർത്തിക്കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ...അത് കൊണ്ട് മാത്രമാണ് ഈ ഒളിച്ചോട്ടം .ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല എനെന്നിക്കറിയാം ,എങ്കിലും താല്ക്കാലികമായി നിന്നിൽ നിന്നും ഒരു അകലം ,അത് ആവശ്യമാണ് - മറ്റു പലരെയും എനിക്ക് സ്നേഹിക്കാനും , ചിലരെയെങ്കിലും മനപ്പൂർവമല്ലാതെ വെറുക്കാതിരിക്കാനും .....! .
ആത്മഹത്യ ആയിരിക്കണം നിന്റെ ഓർമകളിൽ നിന്നും മുക്തി നേടാനുള്ള ഏക വഴി ...പക്ഷെ ഞാൻ അത്രയ്ക്ക് ഭീരുവല്ല ....നിന്നെ സ്നേഹിച്ചത് ഒരു തെറ്റായി ഈ നിമിഷം വരെയും എനിക്ക് തോന്നിയിട്ടില്ല ...അത് കൊണ്ട് ഞാൻ ആത്മഹത്യ ചെയ്യില്ല ....
എത്ര വലിയ സങ്കടക്കടലിൽ പെട്ടാലും നിന്റെ ഒരു പുഞ്ചിരിയുടെ ഓർമ എനിക്കേകുന്ന കരുത്തു വലുതാണ് ,....
ഇപ്പോൾ എനിക്ക് ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നഷ്ടങ്ങളെയും ഓർത്ത് എനിക്ക് വിഷമം തോന്നാറില്ല ...അതിനു കാരണം നീയാണ് ....എല്ലാത്തിനും മേലെ നിന്നെ പ്രതിഷ്ദിച്ചതു കൊണ്ട് തന്നെ നീയെന്ന നഷ്ടത്തെക്കാൾ വലുതല്ല മറ്റൊന്നും എന്ന തോന്നൽ ആണ് എനിക്കിപ്പോൾ .....
കണ്ടു മടുത്ത പല മുഖങ്ങളിൽ ഒന്നാകാം നിനക്ക് ഞാൻ ...പക്ഷെ എനിക്ക് അങ്ങനെയല്ല ...കണ്ടു പോയല്ലോ എന്നോർത്തു , മറക്കണം എന്ന് ആഗ്രഹിച്ചു , വെറുക്കണം എന്ന് പഠിപ്പിച്ചു ഒടുവിൽ അറിയാതെ സ്നേഹിച്ചു പോയ ഒരു മുഖം ......നീ ഒരു തരം ഭ്രാന്തമായ ഇല്ല്യുഷൻ ആണ് .. അരികിൽ ഇല്ലെങ്കിലും ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന , സംസാരിക്കാതെ സംസാരിക്കുന്ന , നിശബ്ദമായി പുഞ്ചിരിക്കുന്ന മായ ..........പക്ഷെ ആ മായകൾ എല്ലാം യാഥാർത്ഥ്യം ആണെന്ന വിഡ്ഢിത്തം ആണ് എന്റെ പോരായ്മ .....ഇനിയും അത് വളർത്തരുതല്ലോ,,,,അല്ലെ ...??
വിഡ്ഢിയാക്കപ്പെടുന്നത് ഒരു തെറ്റല്ല ..,പക്ഷെ സ്വയം ഒരു വിഡ്ഢി ആകുന്നതു വല്യ തെറ്റാണ് ,,,,ആ തെറ്റ് ഇനിയും ആവർത്തിക്കുന്നില്ല....ഒത്തിരി സങ്കടം തോന്നുമ്പോൾ നിനക്ക് നന്മകൾ ഒന്നും വരാതിരിക്കട്ടെ എന്ന് ഈശ്വരനോട് ദേഷ്യത്തോടെ പറഞ്ഞിട്ടുണ്ട് , അതിനൊക്കെ മാപ്പ് ....
നിനക്ക് നല്ലത് വരട്ടെ നിഹാൽ ....നല്ലത് മാത്രം .......!!!
(Dedicated to my Great Friend....This one is for u...and you know who you are....)
The Most Iconic Video Slots On The Planet - Jancasino
ReplyDeleteThe most iconic video slot is the 7,800-calibre slot machine called Sweet jancasino Bonanza. This slot 바카라 사이트 machine was developed in 2011, developed in https://febcasino.com/review/merit-casino/ the same ventureberg.com/ studio by