Thursday, 9 October 2014

തുളകൾ ...



തുളകൾ ...




ഹൃദയത്തിന്റെ പാനപാത്രത്തിൽ നേർത്തൊരു തുള ...
സ്നേഹത്തിന്റെ നീർമുത്തുകൾക്ക് ചങ്ങലക്കെട്ടുകൾ 
പൊട്ടിച്ച്ചതിലൂടൊഴുകാം ..... 
ആ നീർമുത്തുകളെ സ്വർണ നൂലിൽ കോർത്തു 
ഞാൻ നിന്നെ അണിയിക്കാം ......

പക്ഷേ ........
അതിനു മുൻപൊരു തുള്ളിയെങ്കിലും നല്കണം നീ ...
ആ തുള്ളികൾക്കു സ്നേഹമെന്നാകണം നാമം .
എന്റെ തുള വീഴാ പ്രണയത്തിൻ പാത്രത്തിൽ 
നീയേകിയ തുള്ളികൾ ചേർത്തു ഞാനൊരു മാലയുണ്ടാക്കാം .
നല്കുമോ നീയാ മാലയ്ക്കു ജീവിതമെന്ന നാമം ...???

സംശയം .....
എന്റെ പ്രണയത്തിലും സ്വാർത്ഥതയുടെ തുളകളോ ....????

2 comments:

  1. ആരുടെ ഹൃദയത്തിന്‍റെ പാനപാത്രത്തിലാ തുള........?????
    കത്തിയാണെലും
    " അതിനു മുൻപൊരു തുള്ളിയെങ്കിലും നല്കണം നീ ...
    ആ തുള്ളികൾക്കു സ്നേഹമെന്നാകണം നാമം .
    എന്റെ തുള വീഴാ പ്രണയത്തിൻ പാത്രത്തിൽ
    നീയേകിയ തുള്ളികൾ ചേർത്തു ഞാനൊരു മാലയുണ്ടാക്കാം .
    നല്കുമോ നീയാ മാലയ്ക്കു ജീവിതമെന്ന നാമം ...???"
    ഇത്രയും കൊള്ളാം........
    Not Bad... :)

    ReplyDelete
  2. എല്ലാ ഹൃദയങ്ങളുടെയും പാനപാത്രങ്ങളിൽ തുളകളുണ്ടാകും സുഹൃത്തേ ....
    അത് അയാളുടെ ഉള്ളിലെ ഏതെങ്കിലും വികാരത്തിന്റെ പ്രതിഭലനമായിരിക്കും .......

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......