Sunday 14 December 2014

ഒന്ന് സ്നേഹിച്ചാലോ .....???

ഒന്ന്  സ്നേഹിച്ചാലോ .....???



സ്നേഹം ...അതൊരു വല്ലാത്ത സംഗതിയാണ് ചങ്ങായീ..
അത് കൊടുത്താലും ,കൊടുത്തില്ലേലും ,കിട്ടിയാലും ,കിട്ടിയില്ലെങ്കിലും പ്രശ്നമാണെന്നേ.......

 കൊടുത്തുവെന്ന് അങ്ങ് കരുതുക ....അപ്പോ  ദേ വരുന്നു പരാതി .....
കൊടുത്തത് കുറഞ്ഞു പോയെന്ന പരാതി ....എന്ത് കൊണ്ട് കുറഞ്ഞു പോയെന്ന ചോദ്യവും പിന്നാലെ ....... 

കൊടുത്തില്ലെങ്കിൽ എന്ത് കൊണ്ട് കൊടുത്തില്ല  .....മറ്റുള്ളവർക്ക് കൊടുക്കാമെങ്കിൽ എന്ത് കൊണ്ട് എനിക്ക് തന്നു കൂടാ ...??

കിട്ടിയാൽ പിന്നെ ധിം തരികിട തോം ....ഇവിടെയെങ്ങും നില്ക്കില്ല ....മാനത്തേക്കങ്ങു പറന്നു പോകും ......ഒടുവിൽ ഒരു വീഴ്ച്ച .....എവിടെക്കെന്നറിയാതെ ....അതോടെ തീർന്നു എല്ലാം .....

കിട്ടിയില്ലെങ്കിലോ ...... തകർന്നു  പോകും ....നമുക്ക് കിട്ടേണ്ടുന്ന സ്നേഹം നമുക്ക് കിട്ടാതെ വരുക ......പക്ഷെ നമ്മുടെ കണ്മുന്നിൽ വച്ചു മറ്റു പലർക്കും അത് കിട്ടുന്നത് കാണേണ്ടി വരുക ......നമ്മൾ നമ്മളെ തന്നെ വെറുത്തു പോകും ....ജീവിതം മതിയെന്ന് തോന്നിപ്പോകും ......

എന്താണ് മാഷേ ഈ പറയുന്ന സ്നേഹം ....അതിപ്പോ ഉണ്ടെന്നോ ഇല്ലെന്നോ ഒക്കെ എങ്ങനാ ഒന്ന് മനസ്സിലാക്കുക ...??? വലിയ ബുദ്ധിമുട്ടാണെന്നേ .....

എല്ലാരും പറയുന്ന പോലെ അതങ്ങ് ഉള്ളീന്നു തോന്നേണ്ട സംഗതിയാണ് ......പക്ഷേ അപ്പറഞ്ഞ ഉള്ള് അതെവിടെയാ....???

"മോൾക്ക്‌ അല്ലെങ്കിൽ മോന്  ആരോടാ കൂടുതൽ സ്നേഹം ...?അച്ഛനോടോ അതോ അമ്മയോടോ ...??" - ഈ ചോദ്യം ഒരിക്കലെങ്കിലും കേൾക്കാത്ത ഇതിനു ഒരിക്കലെങ്കിലും മറുപടി പറയാത്ത ഒരു വ്യക്തിയെങ്കിലും ഈ ഭൂമിയിൽ കാണില്ലെന്നാണ് എന്റെ വിശ്വാസം .....

അന്ന് ഈ ചോദ്യത്തിനു നമ്മളെല്ലാവരും അച്ഛൻ ,അല്ലെങ്കിൽ അമ്മ എന്ന മറുപടി തീർച്ചയായും പറഞ്ഞിട്ടുണ്ടാകും .....ഒരു പുഞ്ചിരിയോടെ നമുക്ക് ചുറ്റും നിന്നവർ നമ്മളെ നോക്കിയിട്ടുമുണ്ടാകും .....

പിന്നെ കാലം കുറച്ചങ്ങു കഴിഞ്ഞപ്പോൾ വാത്സല്യം എന്ന സ്നേഹം പ്രണയമെന്ന സ്നേഹമായി  വഴിമാറി. അപ്പോൾ മോൾക്ക്‌ അമ്മയോടും അച്ച്ചനോടുമല്ല ....തന്റെ ജീവിതത്തിന്റെ ബാക്കിയുള്ള കാലം താൻ കൂടെ  ജീവിക്കേണ്ട വ്യക്തിയോടായി  കൂടുതൽ സ്നേഹം ........

സമയത്തിനും കാലത്തിനും അനുസരിച്ചു വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാറിപ്പോകുന്ന ഈ വികാരത്തിന് വേണ്ടിയാണോ മനുഷ്യൻ പോരടിക്കുന്നതും ,വേദനിക്കുന്നതും ....????? 

എന്താണ് സ്നേഹം ...?എപ്പോഴാണ് നമുക്ക് സ്നേഹം എന്ന വികാരം ഉണ്ടാകുന്നത് ...?സ്നേഹിക്കണമെന്നും  , സ്നേഹിക്കപ്പെടണമെന്നും എപ്പോഴാണ് ഒരാൾക്ക് തോന്നുന്നത് ...?

ഒരു സുപ്രഭാതത്തിൽ ഒരാളോട് സ്നേഹം തോന്നുമോ ....??സിനിമാക്കാരൊക്കെ പറയുന്ന പോലെ ഇരുകണ്ണുകളുമടച്ചു   തുറക്കുന്ന നേരത്തിന്റെ നേർപകുതി  കൊണ്ടൊക്കെ ഒരാളോട് സ്നേഹം തോന്നുമോ ....???

 ഓരോ വ്യക്തിക്കും അയാളുടേതായ കാഴ്ചപ്പാട് ഓരോ വികാരങ്ങളോടും ,വസ്തുതകളോടും ഉണ്ടാകും ...അത് കൊണ്ട് എന്റെ തോന്നൽ മറ്റൊരാൾ അംഗീകരിക്കണമെന്ന് യാതൊരു നിർബന്ധവും എനിക്കില്ല കേട്ടോ .....എന്റെ അനുഭവത്തിൽ നിന്നും ഞാനറിഞ്ഞ സ്നേഹം എന്താണെന്നു പറയട്ടെ ....???

എല്ലാവരും പറഞ്ഞു "മോളെ ഞങ്ങൾക്കെന്തു ഇഷ്ടമാണെന്നോ ...."


ആരൊക്കെയോ പഠിപ്പിച്ചു ..""എല്ലാവരെയും സ്നേഹിക്കണം കേട്ടോ ..."

ചിലർ പറഞ്ഞു ..."അവർക്കൊക്കെ  മോളോട് ഒത്തിരി സ്നേഹമാണല്ലോ ...അത് കൊണ്ട് മോള് അവരേം സ്നേഹിക്കണം കേട്ടോ ...."

തോളിലെടുത്തു നടക്കവേ അച്ഛൻ പറഞ്ഞു "അഛന്റെ ചക്കര മോളോട് അച്ഛനു കടലിന്റെ അത്രേം സ്നേഹമുണ്ടല്ലോ ....മോൾക്കോ ....??"

മോള് ഒന്നാലോചിച്ചു ...അപ്പോൾ കഴിഞ്ഞ ദിവസം അമ്മ പറഞ്ഞത് ഓർമ വന്നു ...

"അമ്മയ്ക്ക് മോളോട് ആകാശത്തിന്റെ അത്രേം സ്നേഹമുണ്ടല്ലോ ....മോൾക്ക്‌ അമ്മയോടോ ....?? "

അമ്മയ്ക്ക്ക് മറുപടിയായി മോൾ പറഞ്ഞത് മോൾക്ക്‌ കടലോളം അമ്മയോട് സ്നേഹമുണ്ടെന്നായിരുന്നു ....അമ്മ പൊട്ടിച്ചിരിച്ചു കൊണ്ട് മോളുടെ നെറ്റി മേലോരുമ്മ കൊടുത്തു .....അമ്മയ്ക്ക് മോളോട് സ്നേഹം ...മോൾക്ക്‌ അമ്മയോടും ...

"അച്ഛനോട് എനിക്ക് ആകാശത്തോളം സ്നേഹമുണ്ടല്ലോ ...."" അച്ഛനും സന്തോഷം ...അച്ഛനും കൊടുത്തു മോൾക്ക്‌ നൂറുമ്മ ...

കാലം കുറച്ചു കഴിഞ്ഞപ്പോൾ ആ മോൾ    ആലോചിക്കാൻ തുടങ്ങി .....ഞാൻ എന്തിനാ എല്ലാവരെയും സ്നേഹിക്കുന്നെ എന്ന് ...?? ഒരു കണക്കെടുപ്പ് നടത്തി നോക്കി ...അപ്പോഴല്ലേ കാര്യം മനസ്സിലായെ .....അവരൊക്കെ എന്നെ സ്നേഹിക്കുന്നു എന്ന തോന്നലിൽ നിന്നാണ് ഞാനവരെയൊക്കെ സ്നെഹിച്ചെ എന്ന് ....എന്നെ അവര് എങ്ങനെ സ്നേഹിച്ചു എന്ന് ഞാൻ മനസ്സിലാക്കി എന്നൊരു ചെറിയ സംശയം ഇപ്പൊ നിങ്ങൾക്കില്ലേ ....???? 

പറയാം....

എന്റെ സന്തോഷങ്ങൾക്കും ,ആഗ്രഹങ്ങൾക്കും ,പിടിവാശികൾക്കും ,കുസൃതികൾക്കും എനിക്ക് ചുറ്റുമുള്ളവരിൽ ചിലർ കൂടെ നിന്നപ്പോൾ ,എന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ എനിക്ക് അവരോടു ഒരു താല്പര്യം തോന്നി ....ആ താല്പര്യത്തിന്റെ പേരായിരുന്നു സ്നേഹം ...അവർ എന്നെ സ്നേഹിക്കുന്നുവെന്ന തോന്നൽ ...ആ തോന്നൽ അവരെ സ്നേഹിക്കാൻ എന്നെയും ബാധ്യസ്ഥയാക്കി ...അങ്ങനെ അവർ എന്നെയും ഞാൻ അവരെയും സ്നേഹിച്ചു തുടങ്ങി .....

അമ്മയെ ഇഷ്ടപ്പെടാനുള്ള ഒരു അഞ്ചു കാരണങ്ങൾ സ്വയം ഒന്ന് ആലോചിച്ചു നോക്കിയേ ...അമ്മയെ തന്നെ വേണമെന്നില്ല .....നമ്മൾ സ്നേഹിക്കുന്നു എന്ന് പറയുന്നവരെയൊക്കെ നമ്മൾ സ്നേഹിക്കാനുള്ള കാരണങ്ങൾ ഒന്ന് എണ്ണിയെടുക്കാൻ  നോക്കിയേ ...അപ്പോൾ ഒരു വലിയ സത്യം നമുക്ക് മനസ്സിലാകും ....
നമ്മൾ അവരെയൊക്കെ സ്നേഹിക്കുന്നതിന്റെ പ്രഥമ കാരണം അവർ നമ്മളെ സ്നേഹിക്കുന്നു എന്നത് തന്നെയാണെന്ന് .....

അതിനർത്ഥം നമ്മളെ സ്നേഹിക്കത്തവരെയൊക്കെ നമ്മളും സ്നേഹിക്കേണ്ട എന്നാണോ ....?????ചിന്തിക്കേണ്ടിയിരിക്കുന്നു ......

കുറച്ചു വട്ടായിപ്പോയോ എന്നൊരു കുഞ്ഞു സംശയം ......

സാരമില്ല ...ആരോ എന്നോ പറഞ്ഞപോലെ ഈ ലോകത്ത് ജീവിക്കാൻ അല്പം വട്ടുണ്ടെങ്കിലെ പറ്റുള്ളൂ ......

അപ്പൊ ആകെ മൊത്തോം ടോട്ടല് കവി ഇത്രേ ഉദ്ദേശിച്ചുള്ളൂ .......മനസ്സിൽ കുറച്ചൊക്കെ നന്മ അങ്ങട് കാത്തുസൂക്ഷിക്കുക ...അപ്പൊ സ്നേഹമൊക്കെ താനെ വന്നു കൊള്ളും ....ഇനിയിപ്പോ നന്മ എന്താണെന്നും ചോദിച്ചു കവിയെ ഓടിച്ചിട്ടു തല്ലിയെക്കല്ലേ .........

ശേഷം ചിന്ത്യം .....:)


2 comments:

  1. അതന്നെ.. മനസ്സിൽ കുറച്ചൊക്കെ നന്മ അങ്ങട് കാത്തുസൂക്ഷിക്കുക ..

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......