നായ പ്രേമികളേ ഇതിലേ ഇതിലേ ......!!!!!
കുട്ടിയെ കടിച്ചു
പട്ടി ഓടിപ്പോയി
കുട്ടി ചത്തു പോയി ..."
ആരാ എഴുതിയേ എന്നൊന്നും ഓർമയില്ല ...ഏതാണ്ടൊരു ക്രീയേറ്റീവ് സെഷനിൽ ഏതോ ഒരു സാറ് എന്നോ പാടി പഠിപ്പിച്ച കവിതയാണ് ...
ഈ നാല് വരി ബോർഡിൽ എഴുതിയിട്ട് ഈണം കൊടുക്കാൻ പുള്ളിക്കാരൻ പറഞ്ഞു ....വികാര തീവ്രമായി ഞാൻ ഉൾപ്പടെ പലരും പാടി എങ്കിലും അവസാനം സാറ് തന്നെ ആ കവിത ഇങ്ങനെ (https://soundcloud.com/bismitha-b/patti-kutti-blog) പാടിത്തന്നു ....കേട്ട ഞങ്ങൾ ഒക്കെ ചിരിച്ചു ....ഒരു കുട്ടിക്കവിത പാടുന്ന ലാഘവത്തോടെ അദ്ദേഹം അന്ന് പാടി തന്നു എങ്കിലും ഇന്ന് ആ ലാഘവത്തിനാണ് ഈ സമൂഹത്തിൽ വില കൂടുതൽ എന്ന് മനസ്സിലാക്കുന്നു ...
പട്ടിയെ (നായ എന്ന് സ്നേഹത്തോടെ വിളിക്കാൻ തോന്നാഞ്ഞിട്ടാ ....നായ പ്രേമികൾ ക്ഷമിക്കുക ) കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നവർക്കു നാട്ടിലെ കടിയും , വലിയും ഒന്നും ഒരു പ്രശ്നമാകില്ല .....ചില വലിയ വലിയ പുള്ളികളൊക്കെ മൃഗസ്നേഹത്തെ ക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നുണ്ട് ......
അത്രേം വലുത് അല്ലെങ്കിലും ഈ കൊതുകും , ഉറുമ്പും , പാറ്റയും , എലിയും , പിന്നെയാ വലിയ പെഴിചാരിയുമൊന്നും ജന്തുക്കൾ അല്ലെ ......വിഷം കൊടുത്തും , ഗുളിക കൊടുത്തും , അടിച്ചും ഞെരിച്ചുമൊക്കെ ഇപ്പറഞ്ഞ കൂട്ടരേ കൊല്ലാം എങ്കിൽ മനുഷ്യ ജീവന് ഭീഷണി ആകുന്ന പട്ടിയെ കൊന്നാൽ എന്താ കുഴപ്പം ......?
മനുഷ്യനെ കൊല്ലുന്ന മനുഷ്യനെ തൂക്കികൊല്ലാൻ നിയമം ഉണ്ട് ...
എന്നാൽ മനുഷ്യനെ കൊല്ലുന്ന പട്ടിക്കുള്ള ശിക്ഷ വന്ധ്യംകരിക്കൽ ആണ് ....എന്ത് നല്ല നിയമം ......പട്ടിയുടെ കുട്ടിയെ അല്ല , കുട്ടികളെ കൊല്ലുന്ന പട്ടിയെ ആണ് കരിക്കേണ്ടത് .....
പട്ടി സ്നേഹത്തെ കുറിച്ച് വിളമ്പുന്ന വലിയ സാറന്മാരും , മാഡങ്ങളും കൂടി കടാപ്പുറത്തു പോയി തെരുവ് പട്ടികളെ മടിയിലെടുത്തു വച്ച് താലോലിച്ചു നോക്കണം ...അപ്പൊ അറിയാം കടിയുടെ വില ....
മണിമാളികയുടെ തണുപ്പിൽ ഇറക്കുമതി ചെയ്ത ബിസ്ക്കറ്റും കഴിച്ചു ജീവിക്കുന്ന പട്ടികളെയും കെട്ടിപ്പിടിച്ചു തെരുവ് നായയ്ക്ക് ഉമ്മ കൊടുക്കാൻ പ്രസംഗിക്കുന്നതിനേക്കാൾ വലിയ മണ്ടത്തരം എന്താണ് ഹേ ....????
ഇനി കൊല്ലാൻ അത്രയ്ക്ക് താൽപര്യമില്ലെങ്കിൽ ഒരു കാര്യം ചെയ്തേക്കു ....ഈ തെരുവ് പട്ടികളെ എല്ലാം കൂടെ വണ്ടിയിൽ കെട്ടി പട്ടി സ്നേഹികളുടെ വീട്ടിലേക്കു ഇറക്കുമതി ചെയ്യൂ...അവർ നോക്കി വളർത്തട്ടെ .....
അല്ലെങ്കിൽ തെരുവ് നായ നിർമാർജനം എന്നൊരു പദ്ധതിയുമായി ഒരു വണ്ടി ഇറക്കി , ഈ തെണ്ടി നടക്കുന്ന നായകളെ എല്ലാം പിടിച്ചു അതിൽ കേറ്റി വല്ല റീഹാബിലിറ്റേഷൻ സെന്ററിലും കൊണ്ട് പോയി ചേർക്കുന്നതാവും ഉചിതം ....അക്രമ വാസന തീരുമ്പോൾ തിരികെ കൊണ്ട് വരാം.....!!!അതാണ് ഒരു നല്ല ഐഡിയ ....
അല്ലെങ്കിൽ തെരുവ് നായ നിർമാർജനം എന്നൊരു പദ്ധതിയുമായി ഒരു വണ്ടി ഇറക്കി , ഈ തെണ്ടി നടക്കുന്ന നായകളെ എല്ലാം പിടിച്ചു അതിൽ കേറ്റി വല്ല റീഹാബിലിറ്റേഷൻ സെന്ററിലും കൊണ്ട് പോയി ചേർക്കുന്നതാവും ഉചിതം ....അക്രമ വാസന തീരുമ്പോൾ തിരികെ കൊണ്ട് വരാം.....!!!അതാണ് ഒരു നല്ല ഐഡിയ ....
ജന്മം നൽകാൻ അർഹത ഇല്ലാത്തവന് ജീവനെടുക്കാനും അർഹത ഇല്ല ...ഈ ഭൂമി മനുഷ്യന്റെ മാത്രം അല്ല ...എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ് ....എങ്കിലും അർഹതയുള്ളവരുടെ അതിജീവനം
(Survival Of The fittest)
അതാണ് പ്രകൃതിയുടെ നിയമം ....അതിജീവിക്കേണ്ടതും ,അതിനുള്ള അർഹത നേടണമോ , വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും മനുഷ്യനാണ് ........
അധികം വൈകാതെ ഇരുന്നാൽ നന്ന് ....ഇല്ലെങ്കിൽ സിനിമയിൽ കണ്ടപോലെ പട്ടികളൊക്കെ ചേർന്ന് നാട് ഭരിക്കുന്ന കാലവും വിദൂരമല്ല .....
തിളയ്ക്കുന്ന രോഷം വെറുതേ തൂകിക്കളയാനല്ലാതെ നമുക്കെന്തു ചെയ്യാനാവും?(പാവം ഒരമ്മയെ മകന്റെ കൺമുന്നിലിട്ട് പട്ടികൾ ഭക്ഷണമാക്കിയതിനു മേനകാഗാന്ധി പറഞ്ഞത് കേട്ടില്ലായിരുന്നോ????)ഹോ!!!!എന്തൊരു ദയനീയമരണമായിരുന്നു അത്????
ReplyDeleteനമുക്ക് മുറിവുണ്ടാകാത്തിടത്തോളം അന്യന്റെ മുറിവ് നമുക്ക് കണ്ടു ആസ്വദിക്കാനുള്ളതല്ലേ ....ഒരു കടി കിട്ടിയാൽ തീരും അവരുടെ ഈ സ്നേഹം ......
Deleteമനുഷ്യനും അവനു ഭക്ഷിക്കാർകഴിയുന്ന ജീവികളും മാത്രം മതി ലോകത്ത് ബാക്കി എല്ലാത്തിനേയും കൊല്ലണം
ReplyDelete