Thursday, 18 August 2016

#vaynottam#14#second

വെറും 14 സെക്കൻഡ്  മതി മോനേ .....ജീവിതം മാറാൻ .....!!!!!!


അതൊരു വല്ലാത്ത ചെയ്ത്ത്  ആയിപ്പോയി അണ്ണാ ......കൂടെ ഒരെണ്ണം നടന്നാലും വഴിയിലൂടെ പോകുന്ന സുന്ദരിയെ ഒന്ന് വായ്‌നോക്കുമ്പോൾ കിട്ടുന്ന ആ പരമാനന്ദം ....അതൊന്നും ഈ പറഞ്ഞ 14 സെക്കൻഡിനുള്ളിൽ ഒതുങ്ങില്ലെന്നേ .......അതൊക്കെ മനസ്സിലാക്കണമെങ്കിൽ വായ്നോട്ടത്തിൻ്റെ മാഹാത്മ്യം ആദ്യം മനസ്സിലാക്കണം ....അതിനു സെൻസ് വേണം ...,സെന്സിബിലിറ്റിയും , സെൻസിറ്റിവിറ്റിയും  ഒക്കെ വേണം ......

പ്രായവും , സൗന്ദര്യവുമൊന്നും ശരിക്കും പറഞ്ഞാൽ വായ്നോട്ടത്തിൻ്റെ മാനദണ്ഡങ്ങളേ  അല്ല ....... ആർക്കും ആരെ വേണമെങ്കിലും വായ്‌നോക്കാം ...പക്ഷെ നോക്കലിന്റെ ആക്കം കൂടിയാൽ നോക്കിയവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് മാത്രം ....

പെണ്ണിനെ വെറുതെ ഒന്ന് നോക്കി പോകുന്നവർ .....
അവളുടെ ആകാരവടിവിനെ നോക്കുന്നവർ ...
അടി മുതൽ മുടി വരെ നോക്കുന്നവർ .....
അവളുടെ നടത്തത്തിന്റെ മാത്രം ഭംഗിയെ നോക്കുന്നവർ ...
കണ്ണിനെ നോക്കുന്നവർ ....
ചിരിയിൽ വീണു പോകുന്നവർ .......
ഉടയാടയുടെ ഭംഗിയിൽ നോക്കുന്നവർ ........(തീർന്നില്ല കേട്ടോ ....നോക്കുന്നവന്റെ മനോഹിതം പോലെ ......)

ഇങ്ങനെ പലതരത്തിലും നോക്കാം ....ഈ നോട്ടങ്ങളൊക്കെ നല്ല രീതിയിൽ നോക്കി തീരാൻ 14 സെക്കൻഡ്  കൊണ്ടൊന്നും പറ്റിയെന്നു വരില്ലെന്നേ .....


നോട്ടം ആണിന്റെ മാത്രം കുത്തക ഒന്നും അല്ല കേട്ടോ ....ആണുങ്ങളേക്കാൾ മനോഹരമായി വായ്നോക്കുന്നവരാണ് പെൺപിള്ളേർ ....ഇങ്ങോട്ടു നോക്കുന്ന ചേട്ടന്മാരെ ചേട്ടന്മാർ അറിയാതെ തന്നെ മനോഹരമായി നോക്കികൊല്ലുന്ന ചേച്ചിമാരും കേരളത്തിലുണ്ട് കേട്ടോ .....ആ നോട്ടത്തിനു സെക്കന്റിന്റെ കണക്കൊന്നും ബാധകം അല്ലെന്നേ ....


ഒരു പുരുഷൻ സ്ത്രീ അയാൾക്കരികിലേക്ക് എത്തുമ്പോൾ ആണ് നന്നായൊന്നു നോക്കാൻ തുടങ്ങുന്നത് എങ്കിൽ സ്ത്രീകൾ നേരെ തിരിച്ചാണ് ....ദൂര ദൃഷ്ടിയിൽ പുരുഷനെ നോക്കുകയും , അയാൾക്ക്‌ അരികിലേക്ക് എത്തുമ്പോൾ അവൾ നോട്ടം പിൻവലിക്കുകയും ചെയ്യുന്നു .....

ഈ നോട്ടം ഒരു ആഗോള പ്രതിഭാസം ആണെങ്കിലും ചില നോട്ടങ്ങൾ ഉണ്ട് ,,,,അത് തീരെ അൺസഹിക്കബിൾ ആണ് ....ഒരുമാതിരി ശരീരത്തെ കുത്തിത്തുളയ്ക്കുന്ന തരത്തിലുള്ള വൃത്തികെട്ട നോട്ടങ്ങൾ ....ആ നോട്ടം കാണുമ്പോൾ ആണ് നിനക്കൊന്നും അമ്മയും പെങ്ങളുമില്ലേ എന്ന് പലരും ചോദിച്ചു പോകുന്നത് ....

അനാവശ്യമായ നോട്ടങ്ങളെ നിയമം കൊണ്ട് നേരിടാനുള്ള വഴി എന്തായാലും നല്ലതു തന്നെ ......പക്ഷെ അവിടെയുമുണ്ട് ചില പ്രശ്നങ്ങൾ .
ബസ്സിൽ ഒക്കെ നിൽക്കുമ്പോൾ ചില അമ്മായിമാരും , അമ്മച്ചിമാരുമൊക്കെ ആണുങ്ങളേക്കാൾ കുത്തിത്തുളയ്ക്കുന്ന രീതിയിൽ നോക്കാറുണ്ട്. അതിനു ആരോട് പോയി പരാതി പറയാനാണ് ....???

നോക്കരുത് ..., നോക്കിയാൽ പോലീസ് പിടിക്കും എന്ന് ബോർഡ് വച്ചാലൊന്നും ഒരു കാര്യവുമില്ല കേട്ടോ ....ആരെങ്കിലുമൊക്കെ ഒന്ന് നോക്കാൻ വേണ്ടി കണ്ണാടിക്കു മുന്നിൽ മണിക്കൂറുകൾ ചിലവഴിക്കുന്ന പെൺപിള്ളേരും , ആരെയെങ്കിലും ഒന്ന് നോക്കാൻ കിട്ടിയാൽ മതി എന്നും പറഞ്ഞു ഫ്രീക്കി  നടക്കുന്ന ചെക്കന്മാരും ഉള്ളിടത്തോളം കാലം ഈ നോട്ടം ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും ,,,,ഇനി നിയമം പാസാക്കി പിള്ളേരെ പിടിച്ചു ജയിലിൽ അടയ്ക്കാൻ തുടങ്ങിയാലേ കേരളത്തിലെ എല്ലാ പുരുഷന്മാരും ജയില് വീടാക്കേണ്ടി വരും .......

അത് കൊണ്ട് നോക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് :-

 വായ്നോക്കിക്കോളു , തുറിച്ചു നോക്കിക്കോളൂ , ചാഞ്ഞോ ചരിഞ്ഞോ നോക്കിക്കോളൂ ....പക്ഷെ  നമ്മുടെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ മറ്റൊരുവന് ഏതു രീതിയിലൊക്കെ വായ്നോക്കാമോ ആ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വേണം നമ്മൾ മറ്റൊരു പെണ്ണിനെ  നോക്കാൻ ......!!!!!!

5 comments:

  1. .വായ്നോക്കിക്കോളു , തുറിച്ചു നോക്കിക്കോളൂ , ചാഞ്ഞോ ചരിഞ്ഞോ നോക്കിക്കോളൂ ....പക്ഷെ നമ്മുടെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ മറ്റൊരുവന് ഏതു രീതിയിലൊക്കെ വായ്നോക്കാമോ ആ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വേണം നമ്മൾ മറ്റൊരു പെണ്ണിനെ നോക്കാൻ ......!!!!!!.

    കൊള്ളാം ഇഷ്ടപ്പെട്ടു.

    നോക്കപ്പെടാനും നോക്കാനും ആണുങ്ങളും പെണ്ണുങ്ങളും എന്നുമുണ്ടാകും. ഹിന്ദിക്കാരനൊരബദ്ധം പറ്റിയതിനിത്ര ആഘോഷിയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല .

    ReplyDelete
    Replies
    1. എന്തായാലും ആഘോഷിച്ചു പോയില്ലേ സുധിയേട്ടാ....ഇനി പറഞ്ഞിട്ട് കാര്യമില്ല ....

      Delete
  2. എവിടങ്കിലും accident പറ്റി കിടന്നാൽ ഈ പുരുഷൻമാരെ ഉണ്ടാവൂ.....

    ReplyDelete
    Replies
    1. അപ്പോഴും 14 സെക്കൻഡിന്റെ കഥ മറക്കരുത് കേട്ടോ......

      Delete
    2. ഹാ ഹാ ഹാ.കൊള്ളാം കൊള്ളാം.

      Delete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......